ലഹരി പിടികൂടാൻ എത്തി…എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ കയ്യേറ്റം…
കൊല്ലം : കൊല്ലത്ത് ലഹരി പിടിക്കൂടാൻ എത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത നാല് യുവാക്കൾ അറസ്റ്റിൽ. ചവറ സ്വദേശികളായ നിഹാൻ, നിഹാസ്, ഷിനാൻ, അൽ അമീൻ എന്നിവരാണ് അറസ്റ്റിലായത്. ഇടപ്പള്ളിക്കോട്ട ഭാഗത്ത് ലഹരി ഉപയോഗവും സാമൂഹിക വിരുദ്ധരുടെ ശല്യവും രൂക്ഷമാണെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പരിശോധനയ്ക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ നാട്ടുകാർ നോക്കി നിൽക്കെ യുവാക്കൾ കയ്യേറ്റം ചെയ്തു. പിന്നാലെ നാട്ടുകാർ ചേർന്ന് യുവാക്കളെ പിടികൂടി ചവറ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥർ ആശുപത്രിയിൽ ചികിത്സ തേടി.