ചിന്മയ് കൃഷ്ണദാസ് ഗുരുതരാവസ്ഥയിൽ….ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകാതെ….
മതമൗലികവാദി സർക്കാർ തുറങ്കിലടച്ച ഇസ്കോൺ സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസ് ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കാൻ ബംഗ്ലാദേശിലെ ഹിന്ദു സംഘടനകൾ അഭ്യർത്ഥിച്ചു. ജനുവരി 1 ന് ബംഗ്ലാദേശിലെ മുഴുവൻ ക്ഷേത്രങ്ങളിലും പ്രാർത്ഥനയ്ക്കും ആഹ്വാനം ചെയ്തിട്ടുണ്ട്.
ജയിലിൽ കഴിയുന്ന ചിൻമോയ് കൃഷ്ണദാസിന്റെ ആരോഗ്യനില മോശമായെന്നും ശരിയായ ചികിത്സ നൽകുന്നില്ലെന്നും ബംഗാളി ഹിന്ദു സംഘടനയായ ബംഗ്ലാദേശ് ഷോമിലിറ്റോ സനാതൻ ജാഗരൺ ജോട്ടെ പ്രസ്താവനയിൽ പറഞ്ഞു. ജയിലിൽ നിന്നും രണ്ട് തവണ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും കാര്യമായ ചികിത്സ നൽകിയില്ല. പ്രമേഹം, ആസ്മ തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകൾ ചിന്മയ് കൃഷ്ണദാസിന് ഉണ്ടായിരുന്നു. ജയിൽ നിന്നും സ്ഥിതി വഷളാകുകയായിരുന്നു.
നവംബർ 25 നാണ് ഇടക്കാല സർക്കാർ ചിന്മയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തത്. ബംഗ്ലാദേശിലെ മതന്യൂനപക്ഷങ്ങളുടെ സംരക്ഷണം ആവശ്യപ്പെട്ട് നടത്തിയ സമ്മേളനത്തിൽ ദേശീയപതാകയോട് അനാദരവ് കാണിച്ചെന്ന് ആരോപിച്ചാണ് അറസ്റ്റ്. പിന്നാലെ രാജ്യദ്രോഹക്കുറ്റമടക്കം ചുമത്തി കേസെടുത്തു. രണ്ട് തവണ ജാമ്യാപേക്ഷ പരിഗണിച്ചെങ്കിലും അഭിഭാഷകൻ ഹാജരായില്ലെന്ന കാരണം പറഞ്ഞ് ഹർജി തള്ളി. ജനുവരി 2 ന് ഹർജി വീണ്ടും പരിഗണിക്കും.