അറസ്റ്റിലായ പ്രതിപക്ഷ യുവജന സംഘടന നേതാക്കള്‍ ജയിലില്‍ നിന്നിറങ്ങി…സ്വീകരിക്കാനെത്തിയത്…

തിരുവനന്തപുരം: കഴിഞ്ഞ ചൊവ്വാഴ്ച നടന്ന നിയമസഭാ മാര്‍ച്ചിനിടെ അറസ്റ്റിലായ പ്രതിപക്ഷ യുവജന സംഘടന നേതാക്കള്‍ ജയിലില്‍ നിന്നിറങ്ങി. കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി കെ ഫിറോസ് എന്നിവരടക്കം 37 പേര്‍ പുറത്തിറങ്ങിയത്. ഷാഫി പറമ്പില്‍ എംപി ഇവരെ ജയിലിന് പുറത്ത് സ്വീകരിച്ചു. ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണും ജയില്‍ കവാടത്തില്‍ സ്വീകരിക്കാനെത്തി.

പ്രവര്‍ത്തകരുമായി ഒരുമിച്ച് ചിലവഴിക്കാന്‍ സമയം തന്നതിന് പിണറായി വിജയന് നന്ദിയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. പ്രതിപക്ഷ യുവജന സംഘടനയിലെ പ്രധാനപ്പെട്ട നേതാക്കളെല്ലാം ജയിലിലായി. പ്രതിപക്ഷ യുവജന സംഘടനയിലെ നേതാക്കള്‍ക്ക് തിരുവനന്തപുരത്ത് പ്രവേശനം നല്‍കരുത് എന്നായിരുന്നു സര്‍ക്കാരിന്റെ വാദം. ഏതൊരുവിധത്തിലും അക്രമം നടത്താത്ത സമരത്തിന് നേരെ സര്‍ക്കാര്‍ അസഹിഷ്ണുത പ്രകടിപ്പിക്കുന്നു. അതിശക്തമായ സമരങ്ങളുമായി ഇനിയും മുന്നോട്ടുവരുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button