കന്യാസ്ത്രീകളുടെ അറസ്റ്റ്…രാജീവ് ചന്ദ്രശേഖറിനെതിരെ ബിജെപിയില്‍ പടയൊരുക്കം…
ഛത്തീസ്ഗഢില്‍ മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റ് ചെയ്യപ്പെട്ടതിലെ ഇടപെടലുമായി ബന്ധപ്പെട്ട് സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരെ ബിജെപിയില്‍ പടയൊരുക്കം. എടുത്തുചാടി കന്യാസ്ത്രീകള്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയെന്ന വിമര്‍ശനം രാജീവ് ചന്ദ്രശേഖറിനെതിരെ വലിയ വിഭാഗം നേതാക്കള്‍ ഉയര്‍ത്തുന്നുണ്ട്.
വിഷയം ബിജെപി കോര്‍ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തില്ല. ഇത് ദേശീയ നേതൃത്വത്തെ അറിയിക്കാനാണ് നേതാക്കളൊരുങ്ങുന്നത്. വിഷയത്തില്‍ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ നടത്തിയ ഇടപെടലില്‍ വി മുരളീധരന്‍, പി കെ കൃഷ്ണദാസ് വിഭാഗങ്ങള്‍ക്ക് എതിര്‍പ്പുണ്ട്. അതേ എതിര്‍പ്പ് ആര്‍എസ്എസിനും പോഷക സംഘടനകള്‍ക്കും ഉണ്ട്. ഇതോടെ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട നിലയിലാണ് രാജീവ് ചന്ദ്രശേഖര്‍.