പരസ്യമായി മദ്യപിച്ചത് ചോദ്യം ചെയ്തു…നാട്ടുകാരെ ആക്രമിച്ച പ്രതികൾ അമ്പലപ്പുഴയിൽ പിടിയിൽ

അമ്പലപ്പുഴ: പരസ്യമായി മദ്യപിച്ചത് ചോദ്യം ചെയ്തതിന് നാട്ടുകാരെ ആക്രമിച്ച കേസിലെ പ്രതികൾ പിടിയിൽ. തൃക്കുന്നപ്പുഴ പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ പാനൂർ പല്ലന ആഞ്ഞിലത്തറ ഹൗസിൽ നൗഷാദിൻ്റെ മകൻ അജാസ് മുഹമ്മദ് ( 21 ), തൃക്കുന്നപ്പുഴ പഞ്ചായത്ത് പതിനാലാം വാർഡിൽ പാനൂർ പല്ലന വെട്ടുതറ കാട്ടിൽ ഹൗസിൽ മാഹീൻ്റെ മകൻ ബാസിത് ( 19 ), തൃക്കുന്നപ്പുഴ പഞ്ചായത്ത് പതിനാലാം വാർഡിൽ പാനൂർ പല്ലനയിൽ പേരേത്ത്‌ ഹൗസിൽ അനസിൻ്റെ മകൻ അൻവർ അനസ് ( 23) എന്നിവരെ ആണ് അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എം.പ്രതീഷ്കുമാർ ന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

അമ്പലപ്പുഴ കായിപ്പള്ളി അമ്പലത്തിന് സമീപം ഇരുന്ന് പരസ്യമായി മദ്യപിച്ചത് ചോദ്യം ചെയ്ത ആളെ ബൈക്ക് തടഞ്ഞു നിർത്തി പ്രതികൾ ചേർന്ന് ദേഹോപദ്രവം ഏൽപ്പിക്കുകയും, ഹെൽമെറ്റ്‌ കൊണ്ടടിക്കുകയും അത് കണ്ടു തടസം പിടിക്കുവാൻ ചെന്ന അയാളുടെ സഹോദരിയെ മുടിക്ക് കുത്തി പിടിക്കുകയും, പത്തലുവടി കൊണ്ട് കാലിൽ അടിക്കുകയും ചെയ്ത സംഭവത്തിൽ സ്ഥലത്ത് എത്തിയ പൊലീസിനെ വെട്ടിച്ച് പ്രതി 2ൾ കടന്നുകളയുകയായിരുന്നു. സംഭവത്തിൽ അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഓച്ചിറ ഭാഗത്ത്‌ ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ അറസ്റ്റ് ചെയ്ത് അമ്പലപ്പുഴ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തൃക്കുന്നപ്പുഴ പാനൂർ സ്വാദേശികളായ പ്രതികൾ നേരത്തേ തൃക്കുന്നപുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ കുരുമുളക് സ്പ്രേ അടിച്ചു നാട്ടുകാരെ ആക്രമിച്ച കേസിലും, കഞ്ചാവ് കൈവശം വെച്ച കേസിലും അമ്പലപ്പുഴയിൽ വെച്ച് കെ.എസ്.ആർ.റ്റി.സി ബസിന്റെ കണ്ടക്ടറേയും, ഡ്രൈവറേയും ആക്രമിച്ച കേസിലെയും പ്രതികൾ ആണ്.

അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എം. പ്രതീഷ്കുമാർ ന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്‌പെക്ടർ കെ. അനീഷ് കെ ദാസ്, ജി.എസ്.ഐ മാരായ വേണുഗോപാലൻ, നവാസ്, പ്രൊബേഷൻ എസ്.ഐ നിധിൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ നൗഷാദ്, ജോസഫ് ജോയി, സിവിൽ പൊലീസ് ഓഫീസർ തൻസിം ജാഫർ, ഡ്രൈവർ സിവിൽ പൊലീസ് ഓഫീസർമാരായ വിഷ്ണു, രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Related Articles

Back to top button