അനധികൃതമായി സൂക്ഷിച്ച 500ഓളം ഗ്യാസ് സിലിണ്ടറുകൾ പിടികൂടി

ആറ്റിങ്ങലിൽ അനധികൃതമായി സൂക്ഷിച്ച 500ഓളം സിലിണ്ടറുകൾ പിടികൂടി. വിനോദ് ഗ്യാസ് ഏജൻസിയുടെ ഗോഡൗണിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകളാണ് പിടികൂടിയത്. ചെറുതും വലുതുമായ 500 ഓളം സിലിണ്ടറുകളാണ് ഗോഡൗണിൽ ഉണ്ടായിരുന്നത്. വാണിജ്യ സിലിണ്ടറുകളാണ് പിടികൂടിയത്.

സിവിൽ സപ്ലൈസ് വകുപ്പ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് സിലിണ്ടറുകൾ പിടികൂടിയത്. പിടികൂടിയവയിൽ ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം കോർപ്പറേഷനുകളുടെ സിലിണ്ടറുകളും ഉണ്ട്. പിടിച്ചെടുത്ത സിലിണ്ടറുകൾ വാഹനങ്ങളിലേക്ക് മാറ്റി. ജില്ലാ കളക്ടർക്ക് ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സിലിണ്ടറുകൾ പിടികൂടിയത്.

Related Articles

Back to top button