അരൂർ ഗർഡർ അപകടം: രാജേഷിന്റെ സംസ്കാര ചടങ്ങുകൾ പൂര്‍ത്തിയായി, ധനസഹായമായി കുടുംബത്തിന്..

ഹരിപ്പാട്: ആലപ്പുഴ അരൂർ-തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ ഗർഡറുകൾ നിലംപതിച്ച് മരിച്ച പിക്കപ്പ് വാൻ ഡ്രൈവർ രാജേഷിന്റെ സംസ്കാര ചടങ്ങുകൾ പൂര്‍ത്തിയായി. സംഭവത്തിൽ ദേശീയപാത അതോറിറ്റി അന്വേഷണത്തിന് വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. രാജേഷിന്‍റെ മരണത്തില്‍ നിർമാണ കമ്പനിക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. രാജേഷിന്‍റെ കുടുംബത്തിന് കരാർ കമ്പനി 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെയാണ് രാജേഷിന്‍റെ മൃതദേഹം കുടുംബം ഏറ്റെടുക്കാമെന്ന് അറിയിച്ചത്. മറ്റൊരാൾക്കും ഈ ഗതി വരരുതെന്നും മരിച്ച രാജേഷിന്‍റെ കുടുംബം പ്രതികരിച്ചു




