പാകിസ്താന് രഹസ്യവിവരങ്ങൾ ചോർത്തി നൽകി.. സൈനികൻ അറസ്റ്റിൽ…

പാകിസ്താന് രഹസ്യവിവരങ്ങൾ ചോർത്തി നൽകിയ സൈനികൻ അറസ്റ്റിൽ.ജമ്മു-കശ്മീരിലെ ഉറിയിൽ നിന്നാണ് പഞ്ചാബ് സ്റ്റേറ്റ് സ്പെഷ്യൽ ഓപ്പറേഷൻ സെല്ല് ദവീന്ദർ സിംഗിനെ അറസ്റ്റ് ചെയ്തത്. സൈന്യത്തിലെ നിർണായക രേഖകൾ ഐഎസ്ഐക്ക് ചോർത്തിയെന്നാണ് കണ്ടെത്തൽ. പഞ്ചാബ് സ്വദേശിയാണ് ഇയാൾ.
ചാരപ്പണിക്ക് അറസ്റ്റിലായ മുൻ സൈനികൻ ഗുർപ്രീത് സിങുമായും ഇയാൾക്ക് അടുത്ത ബന്ധമുണ്ട്. ഗുർപ്രീത് സിങ് നിലവിൽ ഫിറോസ്പുർ ജയിലിലാണ്.പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുടെ നിർദ്ദേശപ്രകാരം പ്രവർത്തിക്കുന്ന ഒരു ചാരവൃത്തി ശൃംഖലയെ തുറന്നുകാട്ടുന്നതിലും തകർക്കുന്നതിലും ഈ അറസ്റ്റ് ഒരു പ്രധാന വഴിത്തിരിവാണെന്ന് എസ്‌എസ്‌ഒസി എഐജി രവ്‌ജോത് കൗർ ഗ്രേവാൾ പറഞ്ഞു.


