സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ പേരില്ല.. ബിജെപി നേതൃത്വവുമായി തർക്കം.. ആർഎസ്എസ് പ്രവർത്തകൻ ജീവനൊടുക്കി

ബിജെപി ആർഎസ്എസ് നേതൃത്വവുമായി ഉണ്ടായ തർക്കത്തെത്തുടർന്ന് ആർഎസ്എസ് പ്രവർത്തകൻ ജീവനൊടുക്കി. തിരുമല സ്വദേശി ആനന്ദ് തമ്പിയാണ് ആത്മഹത്യ ചെയ്തത്. ആർഎസ്എസ് ബിജെപി നേതാക്കൾക്കെതിരെ എഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. പതിനാറാം വയസ് മുതൽ ആർഎസ്എസിന്റെയും ബിജെപിയുടെയും സജീവ പ്രവർത്തകനായിരുന്നു ആനന്ദ്. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ പേരില്ലാത്തതിനെ തുടർന്നാണ് ആത്മഹത്യ.

കഴിഞ്ഞ മാസം ശാഖയിലെ പീഡനത്തെ തുടർന്ന് മറ്റൊരു ആർഎസ്എസ് പ്രവർത്തകൻ ജീവനൊടുക്കിയിരുന്നു. ആർഎസ്എസ് ക്യാമ്പുകളിൽ ലൈംഗികപീഡനം ഏൽക്കേണ്ടി വന്നു എന്ന് വെളിപ്പെടുത്തി അനന്തു അജി എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. നാല് വയസുമുതൽ സമീപവാസിയായ ആർഎസഎസ് പ്രവർത്തകൻ നിതീഷ് മുരളീധരൻ തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തു‌. ആർഎസ്എസ് ക്യാമ്പുകളിൽ മാനസികവും ശാരീരികവും ലൈംഗികവുമായ ദുരുപയോഗങ്ങൾ നടക്കുന്നുണ്ടെന്നും ഒരിക്കലും ആർഎസ്എസുകാരനുമായി കൂട്ടുകൂടരുതെന്നും പറഞ്ഞ അനന്തു അജിയുടെ വിഡിയോയും പുറത്തുവന്നിരുന്നു

Related Articles

Back to top button