രണ്ടുവര്‍ഷം മുമ്പ് സ്കൂളിൽ വെച്ചുണ്ടായ അടിപിടിയെ ചൊല്ലി വാക്കുതര്‍ക്കം….17കാരന് ക്രൂര മർദ്ദനം…

രണ്ടുവര്‍ഷം മുമ്പ് സ്കൂളിൽ വെച്ചുണ്ടായ അടിപിടിയെ ചൊല്ലി വാക്കുതര്‍ക്കം .മലപ്പുറത്ത് പതിനേഴുകാരനെ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി. മലപ്പുറം വണ്ടൂർ അയനിക്കോടാണ് ഞായറാഴ്ച വൈകിട്ടാണ് സംഭവം.ചെമ്പ്രശേരി സ്വദേശി മുഹമ്മദിന്റെ മകൻ അൻഷിദിനാണ് മർദ്ദനമേറ്റത്. മര്‍ദനത്തിൽ കുട്ടിയുടെ കൈ പൊട്ടി.

ശരീരത്തില്‍ മുറിവേറ്റിട്ടുണ്ട്. മര്‍ദനത്തിൽ കുട്ടിയുടെ പുറത്തും പരിക്കേറ്റിട്ടുണ്ട്. മര്‍ദനത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. സംഭവത്തിൽ കുട്ടിയുടെ കുടുംബത്തിന്‍റെ പരാതിയിൽ വണ്ടൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ടുപേരെ പ്രതിചേര്‍ത്താണ് അന്വേഷണം. കൂടുതൽ പേര്‍ കേസിൽ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

Related Articles

Back to top button