അർജന്റീന കേരളത്തിൽ ആർക്കെതിരെ കളിക്കും?.. താത്പര്യം അറിയിച്ച് ഈ ടീം…
അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ വന്ന് സൗഹൃദ പോരാട്ടം കളിക്കുമെന്ന കാര്യത്തില്‍ സ്ഥിരീകരണം വന്നതോടെ ആവേശത്തിലാണ് ഫുട്‌ബോള്‍ ആരാധകര്‍. കേരളത്തിലേക്ക് നവംബറില്‍ വരുമെന്നു അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏറെ നാളെത്തെ അഭ്യൂഹങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവിലാണ് അസോസിയേഷന്‍ തീരുമാനം വന്നത്.
ഫിഫ റാങ്കിങിലെ ആദ്യ 50നുള്ളില്‍ സ്ഥാനമുള്ള ഏതെങ്കിലുമൊരു ടീമുമായി പോരാട്ടം നടത്താനാണ് തീരുമാനമെന്നു കായിക മന്ത്രി വി അബ്ദുറഹിമാന്‍ വ്യക്തമാക്കി. ഓസ്‌ട്രേലിയ ഫുട്‌ബോള്‍ ടീം താത്പര്യം അറിയിച്ചിട്ടുണ്ട്. മൂന്ന്, നാല് ടീമുകള്‍ താത്പര്യം അറിയിച്ചതായും മന്ത്രി പറയുന്നു.
ഏറെ നാളത്തെ ശ്രമത്തിനൊടുവിലാണ് ലോകകപ്പ് നേടിയ അര്‍ജന്റീന ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരുന്നത്. സൗഹൃദ ഫുട്‌ബോളിന്റെ വേദിയടക്കമുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി തീരുമാനിക്കും. നിലവില്‍ തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമാണ് കണ്ടിരിക്കുന്നത്- മന്ത്രി സൂചിപ്പിച്ചു.