തായ്ലൻഡിലും, മലേഷ്യയിലും വരെ രാഹുലിന് ഫാൻസോ? രാഹുൽ മാങ്കൂട്ടത്തിലിന് സോഷ്യൽ മീഡിയയിൽ ലഭിക്കുന്ന സ്വീകാര്യത തട്ടിപ്പെന്ന് ഇടത് സൈബർ ഹാൻഡിലുകൾ

പാലക്കാട് എംഎൽഎയും ബലാത്സംഗ കേസിലെ പ്രതിയുമായ രാഹുൽ മാങ്കൂട്ടത്തിലിന് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്ന സ്വീകാര്യത കൃത്രിമമായി ഉണ്ടാക്കിയെടുക്കുന്നതെന്ന് ഇടത് സൈബർ ഹാൻഡിലുകൾ. പണം നൽകിയാണ് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ ലൈക്കും കമന്റും വ്യൂസും നേടുന്നതെന്നാണ് ഇടത് സൈബർ ​ഹാൻഡിലുകളുടെ ആരോപണം. തെളിവ് സഹിതമാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇലക്ഷൻ മുന്നോടിയായി സിപിഎം ഉയർത്തിയ വയനാട് ഫണ്ട് തട്ടിപ്പ് ആരോപണത്തിന് മറുപടി നൽകിക്കൊണ്ട് രാഹുൽ മാങ്കൂട്ടത്തിൽ പോസ്റ്റ് ചെയ്ത വീഡിയോകൾക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ‘മറക്കരുത്…! നാളെ വോട്ട് ചെയ്യാൻ പോകുമ്പോൾ ഇക്കഴിഞ്ഞ പത്ത് വർഷം മറന്നു പോകരുത്’ എന്ന ടൈറ്റിലിൽ രാഹുൽ പോസ്റ്റ് ചെയ്ത വീഡിയോ. ഇരുപത് ലക്ഷത്തിലധികം ആളുകൾ കാണുകയും 137 ,000 ലൈക്കുകൾ നേടുകയും ചെയ്തിരുന്നു.

വീഡിയോയ്ക്ക് വൻ റീച്ചായിരുന്നു ലഭിച്ചത്. എന്നാൽ ഈ വീഡിയോയുടെ റീച്ച് തട്ടിപ്പെന്നാണ് ആരോപണമുയർന്നത്. കൃത്രിമ മാർ​ഗത്തിലൂടെയും പണം നൽകിയുമാണ് ഈ റീച്ച് ഉണ്ടാക്കിയതെന്നും ഇതിനായി വലിയ രീതിയിൽ പണം ചെലവാക്കിയെന്നുമാണ് ഉയരുന്ന ആരോപണം. വ്യാജ അക്കൗണ്ടുകളിൽ നിന്നുമാണ് വീഡിയോയ്ക്ക് റിയാക്ഷൻ വന്നിരിക്കുന്നതെന്നും, പല ഫെയ്ക്ക് ഐഡികളുടെയും പേര് തായ്ലൻഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ലൈക്കും വ്യൂസും വന്നതെന്നും ആണ് ഇടത് ഹാൻഡിലുകൾ ഉന്നയിക്കുന്ന ആരോപണം. എന്നാൽ ആരോപണത്തിനെതിരെ ഇതുവരെ രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചിട്ടില്ല.

Related Articles

Back to top button