ജനവിധി അംഗീകരിക്കുന്നു.. ബിജെപിക്ക് ആശംസകൾ നേർന്ന് കെജ്‍രിവാൾ.. ജനങ്ങളുടെ ആഗ്രഹങ്ങളെല്ലാം നിറവേറ്റണം…. .
ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ ആദ്യ പ്രതികരണവുമായി ആംആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ. ഡൽഹിയിലെ ജയത്തിന് ബിജെപിക്ക് അഭിനന്ദനം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ആഗ്രഹങ്ങളെല്ലാം ബിജെപി നിറവേറ്റുമെന്ന് കരുതുന്നു. കഴിഞ്ഞ 10 വർഷം ചെയ്യാൻ സാധിക്കുന്നതെല്ലാം ആം ആദ്മി പാർട്ടി സർക്കാർ ചെയ്തു. വിദ്യാഭ്യാസം, വൈദ്യുതി, ജലവിതരണം തുടങ്ങി എല്ലാ മേഖലകളിലും ജനങ്ങൾക്കായി പ്രവർത്തിച്ചു. ജനങ്ങൾക്ക് വേണ്ടി പ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ സ്വന്തം മണ്ഡലത്തിലാണ് തോറ്റത്. ബിജെപി സ്ഥാനാർത്ഥി പർവേഷ് വർമയോടാണ് കെജ്‌രിവാൾ തോറ്റത്. മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയും മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ മകനുമായ സന്ദീപ് ദീക്ഷിത് മൂന്നാം സ്ഥാനത്താണ്. പാര്‍ട്ടിയിലെ മുൻനിര നേതാക്കളായ കെജ്രിവാളും മനീഷ് സിസോദിയയുമുൾപ്പെടെ പരാജയപ്പെട്ടപ്പോൾ അതിഷി മര്‍ലേന മാത്രമാണ് വിജയിച്ചത്.