അരവണയിലെ ചേരുവകള്‍ കുറയ്ക്കണം…നിർദേശിച്ച് ദേവസ്വം ബോര്‍ഡ്…കുറക്കേണ്ടത് ഇവയൊക്കെ…
പത്തനംതിട്ട: നിലയ്ക്കല്‍, എരുമേലി, പന്തളം ക്ഷേത്രങ്ങളില്‍ അപ്പം, അരവണയിലെ ചേരുവകള്‍ കുറയ്ക്കാന്‍ ദേവസ്വം ബോര്‍ഡിന്റെ നിർദേശം. ശര്‍ക്കര, ഏലയ്ക്ക, ചുക്കുപൊടി തുടങ്ങിയവ പകുതി വെട്ടി കുറയ്ക്കണമെന്നാണ് നിര്‍ദേശം. നിലവില്‍ ശബരിമലയിലേക്കാള്‍ വിലക്കുറവിലാണ് ഈ ക്ഷേത്രങ്ങളില്‍ അപ്പവും അരവണയും വില്‍ക്കുന്നത്.
അതേസമയം ശബരിമലയില്‍ പൂപ്പല്‍ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്തെന്ന ആക്ഷേപം ഗൗരവതരമെന്ന് ഹൈക്കോടതി പറഞ്ഞു. അഭിഭാഷകന്‍ ഹാജരാക്കിയ ചിത്രം പരിഗണിച്ചാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നിരീക്ഷണം. വിഷയം തിങ്കളാഴ്ച പരിഗണിക്കാനാണ് ഡിവിഷന്‍ ബെഞ്ചിന്റെ തീരുമാനം.