ഞങ്ങൾ തമ്മിൽ ഒരുപാട് സാമ്യതയുണ്ട്.. എലിസബത്തിനെ കല്യാണം കഴിക്കാന്‍ തയ്യാര്‍.. വിവാഹാഭ്യര്‍ത്ഥനയുമായി ആറാട്ടണ്ണന്‍….
നടൻ ബാലയുടെ മുൻ പങ്കാളി എലിസബത്ത് ഉദയനെ കല്യാണം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് സന്തോഷ് വര്‍ക്കി എന്ന ആറാട്ടണ്ണന്‍. സോഷ്യല്‍ മീഡിയ താരമായ ആറാട്ടണ്ണന്‍ തന്റെ പേജില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് വിവാഹാഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്.എലിസബത്തിന് താല്‍പര്യമുണ്ടെങ്കില്‍ വിവാഹം കഴിക്കാന്‍ താന്‍ തയ്യാറാണെന്നാണ് സന്തോഷ് വര്‍ക്കി പറയുന്നത്. എലിസബത്തിനെ ബന്ധപ്പെടാന്‍ ഒരുപാട് ശ്രമിച്ചിട്ടും നടന്നില്ല. ഇതോടെയാണ് പബ്ലിക്കായി ഇക്കാര്യം പറയാന്‍ തീരുമാനിച്ചതെന്നും ആറാട്ടണ്ണന്‍ പറയുന്നുണ്ട്.
ഞാൻ എലിസബത്തിന്റെ വീഡിയോ കണ്ടു.നിങ്ങള്‍ പറഞ്ഞ പല കാര്യത്തിനും ഞാന്‍ സാക്ഷിയായിരുന്നു. നിങ്ങളുടെ നമ്പര്‍ കിട്ടാന്‍ ശ്രമിച്ചു. നടന്നില്ല. നിങ്ങള്‍ക്ക് ഒരുപാട് മോശം അനുഭവങ്ങളുണ്ടായി. ട്രോമയിലൂടെ കടന്നു പോയി. ഞാനും അങ്ങനെ പോയിട്ടുള്ള ആളാണ്. നിങ്ങളൊരു ഡോക്ടറാണ്. ഞാനൊരു എഞ്ചിനിയറാണ്. നമ്മള്‍ തമ്മില്‍ ഒരുപാട് സാമ്യതയുണ്ട്. നിങ്ങള്‍ക്ക് ഇനിയും കല്യാണം കഴിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ എനിക്ക് നിങ്ങളെ കല്യാണം കഴിക്കാന്‍ താല്‍പര്യമുണ്ട്. നമ്മള്‍ രണ്ടു പേരും ഒരുപാട് പ്രശ്‌നങ്ങളിലൂടെ കടന്നു പോയവരാണ്. എന്നേക്കാള്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ അനുഭവിച്ചത് നിങ്ങളാണ്. ബാല എന്നെ എന്തുവേണമെങ്കിലും ചെയ്യാം. നിങ്ങളേയും ചെയ്യാം. നിങ്ങളുടെ അതേ അവസ്ഥയിലൂടെയാണ് ഞാനും കടന്നു പോയിട്ടുള്ളത്. നിങ്ങള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ കല്യാണം കഴിക്കാന്‍ ഞാന്‍ തയ്യാറാണ്. വേറെ ദുരുദ്ദേശങ്ങൾ ഒന്നുമില്ല എന്നാണ് ആറാട്ടണ്ണന്‍ പറയുന്നത്.