ബാങ്കുകളിൽ അപ്രന്റീസ്…

കേന്ദ്ര പൊതുമേഖലയിൽപെടുന്ന യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിലും (യു.ബി.ഐ) ബാങ്ക് ഓഫ് ബറോഡയിലും (ബി.ഒ.ബി) ബിരുദക്കാർക്ക് അപ്രൻറീസുകളാവാം. വിവിധ സംസ്ഥാനങ്ങളിലെ ശാഖകളിലായി ആകെ 6691 ഒഴിവുകളുണ്ട്. കേരളത്തിൽ 207 പേർക്കാണ് അവസരം. പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം. ഒരുവർഷത്തേക്കാണ് പരിശീലനം. സ്ഥിരനിയമനം ലഭിക്കില്ല.

യൂണിയൻ ബാങ്ക്: കേരളത്തിൽ 118 ഒഴിവുകൾ. (ജനറൽ -64, എസ്.സി -11, എസ്.ടി-1, ഒ.ബി.സി -31, ഇ.ഡബ്ല്യൂ.എസ് -11) ഭിന്നശേഷിക്കാർക്ക് 5 ഒഴിവുകളിൽ നിയമനം ലഭിക്കും. അതത് സംസ്ഥാനങ്ങളിലുള്ളവർക്ക് അവിടത്തെ ഒഴിവുകൾക്ക് മാത്രമാണ് അപേക്ഷിക്കാവുന്നത്. ഓരോ സംസ്ഥാനത്തും ലഭ്യമായ ഒഴിവുകളുടെ പട്ടിക അടക്കം വിശദമായ അപ്രന്റീസ് വിജ്ഞാപനം www.unionbankofindia.co.in, https://bfsissc.com എന്നീ വെബ്​സൈറ്റുകളിലുണ്ട്. ജില്ലതലത്തിലാണ് സെലക്ഷൻ.

Related Articles

Back to top button