തോക്ക് ഉപയോഗിക്കാൻ ലൈസൻസ് വേണം.. അൻവറിന്റെ അപേക്ഷ തള്ളി…
തോക്ക് ലൈസൻസിനുള്ള അപേക്ഷ നിരസിച്ചതായി നിലമ്പൂർ എം.എൽ.എ. പി.വി. അൻവർ. ലൈസൻസ് അപേക്ഷയിൽ മലപ്പുറം ജില്ല കലക്ടർ വി.ആർ. വിനോദിന്റെ നേതൃത്വത്തിൽ വിളിച്ച ഹിയറിങ്ങിനുശേഷം പ്രതികരിക്കുകയായിരുന്നു പി.വി. അൻവർ. റവന്യൂ വകുപ്പും വനം വകുപ്പും തോക്ക് ലൈസൻസിന് ക്ലിയറൻസ് നൽകിയിരുന്നു. എന്നാൽ, പൊലീസ് എൻ.ഒ.സി കിട്ടിയില്ല. പി.വി. അൻവർ കലാപാഹ്വാനം നടത്തിയെന്നാണ് പൊലീസ് റിപ്പോർട്ടിലുള്ളത്. തനിക്ക് ഒരു നിലക്കും ലൈസൻസ് കിട്ടരുതെന്നത് പി. ശശിയുടെ ആവശ്യമാണെന്നും അതിനാലാണ് പൊലീസ് എതിർത്ത് റിപ്പോർട്ട് നൽകിയതെന്നും പി.വി. അൻവർ പറഞ്ഞു.