സംശയാസ്പദമായി വ്യക്തികളെയോ ഉപേക്ഷിച്ച ബാഗുകളോ കണ്ടാൽ കൺട്രോൾ റൂം നമ്പറിൽ അറിയിക്കണം…റെയിൽവേ പൊലീസ്…

അതിർത്തിയിൽ സുരക്ഷ കർശനമാക്കി റെയിൽവേ പൊലീസ്. സംഘർഷ സാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും സുരക്ഷ കർശനമാക്കി. സംശയാസ്പദമായി വ്യക്തികളെയോ ഉപേക്ഷിച്ച ബാഗുകളോ കണ്ടാൽ കൺട്രോൾ റൂം നമ്പറിൽ അറിയിക്കണമെന്നും റെയിൽവേ പൊലീസ് അറിയിച്ചു. റെയിൽ അലേർട്ട് കൺട്രോൾ റൂം : 9846 200 100. എമർജൻസി റെസ്പോൺസ് കൺട്രോൾ : 112. റെയിൽ മദദ് കൺട്രോൾ : 139 എന്നി നമ്പറുകളിൽ ബന്ധപ്പെടാം.
അതേസമയം അതിർത്തിയിൽ കുടുങ്ങിയവർക്കായി പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുന്നമെന്ന് ഇന്ത്യൻ റെയിൽവേ. ഇന്ന്, അമൃത്സറിൽ നിന്ന് ഛപ്രയിലേക്കും, ചണ്ഡീഗഢിൽ നിന്ന് ലഖ്‌നൗവിലേക്കും, ഫിറോസ്പൂരിൽ നിന്ന് പട്‌നയിലേക്കും, ഉദംപൂരിൽ നിന്ന് ദില്ലിയിലേക്കും, ജമ്മുവിൽ നിന്ന് ദില്ലിയിലേക്കും പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും.