‘കേരളത്തിലെ തൃണമൂൽ കോൺഗ്രസ് പിവി അൻവർ ശമ്പളം കൊടുത്തു നിർത്തുന്ന ആൾക്കൂട്ടം മാത്രം.. രാജിവെച്ചൊഴിഞ്ഞ് പ്രസീത അഴീക്കോട്

തൃണമൂൽ കോൺഗ്രസ് വിട്ട് സ്റ്റേറ്റ് കോർഡിനേറ്റർ പ്രസീത അഴീക്കോട്. പിവി അൻവറിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ടാണ് പ്രസീത തൃണമൂൽ വിട്ടത്. സംസ്ഥാനത്തെ തൃണമൂൽ കോൺഗ്രസ് എന്ന പാർട്ടി പിവി അൻവർ ശമ്പളം കൊടുത്തു നിർത്തുന്ന ആൾക്കൂട്ടം മാത്രമാണെന്നാണ് രാജിവെച്ചൊഴിഞ്ഞ പ്രസീത അഴീക്കോട് ആരോപിച്ചത്. തൃണമൂൽ ദേശീയ നേതൃത്വത്തിന്റെ ഭാഗം ആണെന്ന് പറഞ്ഞ് ഒരുകൂട്ടം ആളുകളെ കബരിപ്പിച്ചെന്നും അവർ ആരോപണമുന്നയിച്ചു.

അൻവർ രാഷ്ട്രീയ ആവശ്യത്തിന് വേണ്ടി തൃണമൂൽ സംവിധാനത്തെ ഉപയോഗിക്കുകയായിരുന്നുവെന്നുവെന്നാണ് പ്രസീത ആരോപിച്ചത്. അൻവറിനെ മാത്രമാണ് യുഡിഎഫ് അസോസിയേറ്റ് മെമ്പർ ആക്കിയത്. പാർട്ടിയിൽ ചർച്ച ചെയ്യാതെ ആണ് അൻവർ ബേപ്പൂരിൽ മത്സരിക്കാൻ ഇറങ്ങുന്നതെന്നും പ്രസീത ആരോപിച്ചു. മാത്രമല്ല കേരളത്തിൽ ഏതു വിഭാഗമാണ് യഥാർത്ഥ തൃണമൂൽ എന്നതിൽ വ്യക്തത വരുത്താൻ ദേശീയ നേതാവിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മമതാ ബാനർജിയെ കാണാൻ പി വി അൻവർ കൊൽക്കത്തയിൽ പോയെങ്കിലും കാണാൻ പോലും കഴിഞ്ഞില്ല. ബേപ്പൂരിൽ തൃണമൂൽ ചിഹ്നത്തിൽ അൻവറിന് മത്സരിക്കാൻ കഴിയില്ല. ജി ഉണ്ണി വിഭാഗമാണോ പിവി അൻവർ വിഭാഗമാണോ യഥാർത്ഥ തൃണമൂൽ എന്നതിൽ ഇപ്പോഴും വ്യക്തത ഇല്ല. കേരളത്തിൽ ഇനിയും കൂടുതൽ പേർ രാജിവെക്കുംമെന്നും പ്രസീത പ്രതികരിച്ചു.

Related Articles

Back to top button