‘ഭരണവിരുദ്ധ വികാരത്തിന്റെ ഒരു ഭാഗം അൻവറിനും, മറ്റൊരു ഭാഗം യുഡിഎഫിനും ലഭിച്ചു…കെ. മുരളീധരൻ
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് തിളക്കമാർന്ന മുന്നേറ്റം നടത്തിയതായും ഇതുവരെ ഉണ്ടായ എല്ലാ തിരഞ്ഞെടുപ്പ് റെക്കോർഡിനെയും മറികടന്ന വിജയം കൈവരിച്ചതായും കോൺഗ്രസ് നേതാവ് കെ. മുരളീധരൻ പറഞ്ഞു.
വിജയത്തിന് പ്രധാന കാരണം യുഡിഎഫ് ഒരു മനസ്സോടെ പ്രവർത്തിച്ചതാണ്. സ്വരാജിന് ശ്രീരാമകൃഷ്ണന്റെ വോട്ട് പോലും പിടിക്കാൻ കഴിഞ്ഞില്ല. സ്വരാജ് ഊതി വീർപ്പിച്ച ബലൂൺ പോലെയായി. മാർക്സിസ്റ്റ് പാർട്ടിയെ സ്നേഹിക്കുന്നവരും ഈ തെരഞ്ഞെടുപ്പിൽ മാറി ചിന്തിച്ചുവെന്നും അദ്ദേഹം വിലയിരുത്തി.