കണ്ടവർ കണ്ടവർ ഞെട്ടി.. ഈ ചേച്ചിയല്ലേ ആ ചേച്ചിയെന്ന് സോഷ്യൽ മീഡിയ… റീൽസുകളിൽ സജീവമായി വീണ്ടും അനുപമ…

കൊല്ലം ഓയൂരിൽനിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ മൂന്നാംപ്രതി അനുപമ പത്മകുമാർ വീണ്ടും ഇൻസ്റ്റഗ്രാമിൽ സജീവം. അനുപമയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ബെംഗളുരുവിൽ എൽഎൽബി കോഴ്സിന് ചേരാനായി ജാമ്യം അനുവദിക്കണമെന്നായിരുന്നു അനുപമയുടെ ആവശ്യം. കർശന ഉപാധികളോടെയാണ് ജസ്റ്റിസ് സി എസ് ഡയസ് ജാമ്യം അനുവദിച്ചിരിക്കുന്നത്.എന്നാൽ ഇപ്പോൾ ഇതാ സമൂഹമാധ്യമ റീലുകളിൽ സജീവമായിരിക്കുകയാണ് അനുപമ

ഇന്‍സ്റ്റയില്‍ ദിവസവും റീലുകള്‍ പങ്കുവക്കുന്നുണ്ട്. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നില്‍ നിന്നാണ് പുതിയ റീല്‍ ഇട്ടിരിക്കുന്നത്. ഇതുവരെ എൺപതിനായിരത്തോളം പേരാണ് റീൽസ് ലൈക്ക് ചെയ്തിരിക്കുന്നത്.അനുപമയുടേതായി രണ്ട് യൂട്യൂബ് ചാനലുകളും നിലവിലുണ്ട്. ബ്യൂട്ടി ടിപ്സ്, ആറ്റുകാൽ പൊങ്കാല തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഡിയോകളും അനുപമ യൂട്യൂബ് ചാനലുകളിലൂെട പങ്കുവച്ചിരുന്നു. യൂട്യൂബിൽ എട്ടുലക്ഷത്തോളം സബ്സ്ക്രൈബേഴ്സും അനുപമയ്ക്കുണ്ട്.

അതേസമയം അനുപമയുടെ വിഡിയോയ്ക്കു താഴെ നിരവധി കമന്റുകളാണ് എത്തുന്നത്.’പിള്ളേരെ പിടിക്കുന്ന ചേച്ചിയല്ലേ?. മാധവൻ കട്ടതൊന്നും ഈ ചേക്ക് വിട്ട് പുറത്ത് പോയിട്ടില്ല, റോക്കി ഭായ്‌ ഇന്നെത്ര കുട്ടികളെ തട്ടികൊണ്ട്‌ പോയി, അടുത്ത പ്ലാനിംഗ് ആണെന്ന് തോന്നുന്നു’- തുടങ്ങി നിരവധി കമന്‍റുകളാണ് വിഡിയോയിക്ക് വരുന്നത്. എന്നാൽ‌ കമന്റുകൾക്കൊന്നും അനുപമ പ്രതികരിച്ചിട്ടില്ല.

2023 നവംബർ 27നാണ് ഓയൂരിൽ ആറുവയസുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. അനുപമയുടെ പിതാവ് മാമ്പള്ളിക്കുന്നം കവിതാരാജിൽ പദ്മകുമാർ, അമ്മ അനിത എന്നിവരാണ് ഒന്നുംരണ്ടും പ്രതികൾ.10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട പ്രതികൾ പിന്നീട് കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയായിരുന്നു.കേസിൽ ഹൈക്കോടതി അനുപമയ്ക്ക് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. മുൻപും സമൂഹ മാധ്യമത്തിൽ അനുപമ സജീവമായിരുന്നു.

Related Articles

Back to top button