അജിത് പവാർ പക്ഷത്ത് ചേരാൻ കോവൂർ കുഞ്ഞുമോനും ആന്റണി രാജുവിനും 50 കോടി വീതം.. തോമസ് കെ തോമസിന് കുരുക്കായത്…..

എൻസിപി മന്ത്രിസ്ഥാനത്തേക്ക് തോമസ് കെ തോമസിന് കുരുക്കായത് കൂറുമാറാനുള്ള നൂറ് കോടിയുടെ ഓഫർ. അജിത് പവാർ പക്ഷത്തേക്ക് ചേരാൻ കോവൂർ കുഞ്ഞുമോനും ആന്റണി രാജുവിനും 50 കോടി വീതം വാ​ഗ്ദാനം ചെയ്തെന്ന് കണ്ടെത്തൽ. നിർണായക വിവരം സിപിഎം സെക്രട്ടറിയേറ്റിൽ റിപ്പോർട്ട് ചെയ്ത് മുഖ്യമന്ത്രി. ലോക്സഭ തെരെഞ്ഞെടുപ്പിന് മുമ്പാണ് സംഭവം. വാഗ്ദാനം ലഭിച്ചിരുന്നുവെന്ന് ആന്‍റണി രാജു മുഖ്യമന്ത്രിയോട് സമ്മതിച്ചു.

അതേസമയം ആരോപണം പൂർണമായി നിഷേധിക്കുന്ന കത്ത് തോമസ് കെ.തോമസ് മുഖ്യമന്ത്രിക്കു കൈമാറിയിട്ടുണ്ട്. അജിത് പവാറുമായി ബന്ധവുമില്ലെന്നും ഇങ്ങനെയൊരു ചർച്ചയും നടന്നിട്ടില്ലെന്നും തോമസ് വ്യക്തമാക്കി. ഇത് ആന്‍റണി രാജു കളിക്കുന്ന കളിയാണ് എന്നാണ് തോമസ്‌ പറഞ്ഞത്. എന്നാല്‍ കോവൂര്‍ കുഞ്ഞുമോന്‍ നിഷേധിച്ചു.

Related Articles

Back to top button