തദ്ദേശ തിരഞ്ഞടുപ്പില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; കെഎസ് യു നേതാവിന് സസ്പെന്ഷന്

എറണാകുളത്ത് കെഎസ്യു നേതാവിനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്ഷന്. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കണ്ടെത്തല്‍.
കീഴ്മാട് പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ നടന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ അല്‍ അമീന് അഷ്റഫ് ശ്രമിച്ചതായി നേതൃത്വത്തിന് പരാതി ലഭിച്ചിരുന്നു.
കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ പാര്‍ട്ടി വിരുദ്ധ നടപടി കണ്ടെത്തുകയായിരുന്നു. തിരഞ്ഞെടുപ്പില്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥി കൂടിയായിരുന്നു അല്‍ അമീന് അഷ്റഫ്.



