പോക്സോ കേസിൽ റിമാൻഡിൽ കഴിയുന്ന അധ്യാപകനെതിരെ വീണ്ടും പോക്സോ കേസ്…

പത്തനംതിട്ടയിൽ പോക്സോ കേസിൽ റിമാൻഡിൽ കഴിയുന്ന ട്യൂഷൻ അധ്യാപകനെതിരെ വീണ്ടും പോക്സോ കേസ്. കിടങ്ങന്നൂർ ജംഗ്ഷനിലെ സെന്റ് മേരീസ് കോളേജ് ട്യൂഷൻ സെന്റർ നടത്തിപ്പുകാരനും, ഗണിത അധ്യാപകനുമായ കാക്കനാട്ട് പുതുപറമ്പിൽ വീട്ടിൽ എബ്രഹാം അലക്സാണ്ടറിനെയാണ് വീണ്ടും അറസ്റ്റ് ചെയ്തത്.

പതിമൂന്നുകാരന്റെ പരാതി പ്രകാരമാണ് ആറന്മുള പോലീസ് കേസെടുത്തത്.ഇവിടെ പഠിക്കുന്ന മറ്റൊരു 13 കാരനുനേരെ ലൈംഗിക അതിക്രമം നടത്തിയതിന് 30 നാണ് ആദ്യ പോക്സോ കേസ്‌ എടുത്തത്. പ്രതിയെ ഉടനടി ആറന്മുള പോലീസ് അറസ്റ്റ് ചെയ്യുകയും കോടതി റിമാൻഡ് ചെയ്തിരുന്നു. ക്ലാസിനിടെ കുട്ടികളുടെ ശരീരത്തിൽ കടന്നുപിടിച്ച് ലൈംഗിക അതിക്രമം കാട്ടുകയുമായിരുന്നു.ക്ലാസിനിടെ കുട്ടികളുടെ ശരീരത്തിൽ കടന്നുപിടിച്ച് ലൈംഗിക അതിക്രമം കാട്ടുകയുമായിരുന്നു. ഇയാൾ തന്റെ കാലുകളും തോളും കുട്ടികളെകൊണ്ട് തടവിപ്പിക്കുക പതിവായിരുന്നെന്ന് പോലീസിനോട് കുട്ടി വെളിപ്പെടുത്തിയിരുന്നു.

Related Articles

Back to top button