സിപിഐഎം നേതാവ് ബിജെപിയില്‍ ചേര്‍ന്ന സംഭവം.. കായംകുളത്ത് കേക്ക് മുറിച്ച് ആഘോഷിച്ച് പ്രവര്‍ത്തകര്‍.. നേതൃത്വം നൽകിയത് ഭാര്യ…

സിപിഐഎം നേതാവ് ബിജെപിയില്‍ ചേര്‍ന്നതില്‍ കായംകുളത്ത് വീണ്ടും ആഘോഷം. ബിപിന്‍ സി ബാബു സിപിഐഎം വിട്ടു പോയത് കേക്ക് മുറിച്ച് ആഘോഷിച്ചിരിക്കുകയാണ് കായംകുളത്തെ പ്രവര്‍ത്തകര്‍. ഭാര്യയും സിപിഐഎം പ്രവര്‍ത്തകയുമായ മിനിസ ജബ്ബാറിന്റെ നേതൃത്വത്തില്‍ ആയിരുന്നു ആഘോഷം. ബിപിനെ കുറിച്ചുള്ള ചെറിയ പ്രസംഗവും പ്രാദേശിക നേതാവ് നടത്തിവിട്ടുപോയതിലൂടെ യഥാര്‍ത്ഥത്തില്‍ പാര്‍ട്ടിയെ രക്ഷിക്കുകയാണ് ബിപിന്‍ ചെയ്തത് എന്നായിരുന്നു പ്രസംഗത്തില്‍ പറഞ്ഞത്.

കഴിഞ്ഞ ദിവസമായിരുന്നു ബിപിന്‍ സി ബാബു ബിജെപിയില്‍ ചേര്‍ന്നത്. ആലപ്പുഴ ജില്ലാ പഞ്ചായത്തംഗമാണ് അദ്ദേഹം. കായംകുളം സിപിഐഎം ഏരിയ കമ്മിറ്റി അംഗവുമായിരുന്നു. 2021 മുതല്‍ 2023 വരെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായും ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

Related Articles

Back to top button