നൂറ് വര്‍ഷത്തോളം ആയിരക്കണക്കിന് വിദ്യാര്‍ത്ഥികൾ പഠിച്ചിറങ്ങിയ കോളേജ്…… കുപ്പികളിൽ സൂക്ഷിച്ചു വച്ചിരിക്കുന്നത് മനുഷ്യരുടെയും…..

ഒരുകാലത്ത് മനുഷ്യരാൽ സമ്പന്നമായിരുന്നതും എന്നാൽ, പിൽക്കാലത്ത് ഉപേക്ഷിക്കപ്പെട്ടതുമായ നിരവധി സ്ഥലങ്ങളും നിർമ്മിതികളും നമ്മുടെ ചുറ്റുപാടുമുണ്ട്. അത്തരം സ്ഥലങ്ങളെക്കുറിച്ചും ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളെക്കുറിച്ചും പഠനം നടത്തുന്ന ഒരു അമേരിക്കൻ പര്യവേഷകൻ വർഷങ്ങളായി അടഞ്ഞു കിടക്കുന്ന ഒരു കോളേജ് കെട്ടിടത്തിനുള്ളിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് ശാസ്ത്രീയമായ രീതിയിൽ കുപ്പികളിൽ സൂക്ഷിച്ചു വച്ചിരിക്കുന്ന മനുഷ്യരുടെയും മൃഗങ്ങളുടെയും ശരീരഭാഗങ്ങൾ. അമേരിക്കൻ അർബൻ എക്സ്പ്ലോററായ ലെലാൻഡ് കെന്‍റാണ് ഇത്തരത്തിൽ ഒരു കണ്ടെത്തൽ നടത്തിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. താൻ കണ്ടെത്തിയ കോളേജിനുള്ളിലെ ഏതാനും ചിത്രങ്ങള്‍ അദ്ദേഹം തെളിവായി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു.

നൂറ് വര്‍ഷത്തോളം ആയിരക്കണക്കിന് വിദ്യാര്‍ത്ഥികൾ പഠിച്ചിറങ്ങിയ കോളേജ്. എന്നാല്‍ പിന്നീട് പല കാരണങ്ങള്‍ കൊണ്ട് അടച്ച് പൂട്ടി. പക്ഷേ സയന്‍സ് ലാബ് ഇന്നും അതുപോലെ തന്നെയെന്ന് സഞ്ചാരി.ആദ്യ കാഴ്ചയിൽ ഇത് അദ്ദേഹത്തെ അമ്പരപ്പിച്ചെങ്കിലും ശരീരഭാഗങ്ങൾ സൂക്ഷിച്ചു വച്ചിരിക്കുന്ന സ്ഥലം കോളേജിലെ സയൻസ് ലാബ് ആയിരുന്നിരിക്കാം എന്നാണ് ഇദ്ദേഹം പറയുന്നത്.

വർഷങ്ങളായി അടച്ചുപൂട്ടിയ അമേരിക്കയിലെ തെക്ക് – കിഴക്കൻ മേഖലയിലെ ഒരു കോളേജിനുള്ളിലാണ് ഇപ്പോഴും പഠനാവശ്യങ്ങൾക്കായി സൂക്ഷിച്ചിരുന്ന രീതിയില്‍ മനുഷ്യരുടെയും മൃഗങ്ങളുടെയും ശരീരം ഭാഗങ്ങൾ അവശേഷിക്കുന്നത്. ഇവിടെ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങളില്‍ പക്ഷികൾ, എലികൾ, പാമ്പുകൾ , തവളകൾ എന്നിങ്ങനെ നിരവധി ജീവികൾ ഉണ്ട്. എന്നാൽ, അദ്ദേഹത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചത് ഒരു ഗ്ലാസ് പാത്രത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന മനുഷ്യ ഗർഭപാത്രമാണ്. കോളേജിന്‍റെ ലൈബ്രറിക്കുള്ളിൽ കയറിയ കെന്‍റ് കണ്ടത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കൂട്ടിയിട്ടിരിക്കുന്ന നൂറുകണക്കിന് പുസ്തകങ്ങളാണ്.

ഏതാണ്ട് 100 വര്‍ഷത്തോളം ലിബറൽ ആർട്സ്, വിദ്യാഭ്യാസം, ബിസിനസ്സ്, സയൻസ് എന്നിവയുൾപ്പെടെ വിവിധ വിഷയങ്ങളിൽ ബിരുദ ബിരുദങ്ങൾ നടത്തിയിരുന്ന കോളേജാണ്. എന്നാല്‍, കോളേജ് നടത്തിപ്പിലുണ്ടായ പാളിച്ചകളെ തുടർന്നാണ് കോളേജ് അടച്ചുപൂട്ടിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കോളേജ് അധികൃതരുടെ മോശം ഭരണവും തുടർന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകളുമാണ് പ്രധാനമായും ഭരണ പ്രതിസന്ധി ഉയര്‍ത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കാലക്രമേണ കോളേജിന്‍റെ പ്രശസ്തി അവസാനിച്ചതോടെ കോളേജ് പൂർണ്ണമായും അടച്ചുപൂട്ടാന്‍ മാനേജ്മെന്‍റ് നിര്‍ബന്ധിതരായി. അതേസമയം കോളേജില്‍ ഉപയോഗത്തിലുണ്ടായിരുന്ന വസ്തുക്കളെല്ലാം അവിടെ തന്നെ ഉപേക്ഷിക്കപ്പെട്ടു. കെട്ടിടം അടച്ചിട്ട് ഇപ്പോൾ ഒരു ദശാബ്ദത്തിലേറെയായി എന്നാണ് കെന്‍റ് വ്യക്തമാക്കുന്നത്.

Related Articles

Back to top button