‘സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് അല്ലല്ലോ വക്താവായതും മാധ്യമ പാനലിൽ വന്നതും..
കെപിസിസി പുനഃസംഘടനയില്‍ പരസ്യമായി അതൃപ്തി രേഖപ്പെടുത്തിയ വനിതാ നേതാവും ദേശീയ വക്താവുമായ ഷമാ മുഹമ്മദിനെതിരെ കെപിസിസി വക്താവ് അഡ്വ. അനില്‍ ബോസ്. ഷമാ, ക്ഷമ കാട്ടണമെന്നും സ്വയം അപഹാസ്യമാകരുതെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ഒന്നുമല്ലല്ലോ മാധ്യമ പാനലില്‍ വന്നതും വക്താവായതെന്നും നമ്മളെ ഏല്‍പ്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങളുടെ പ്രാധാന്യവും മൂല്യവും തിരിച്ചറിയണമെന്നും കുറിപ്പില്‍ പറയുന്നു.
രാഷ്ട്രീയം ഒരു ദിവസം കൊണ്ട് അവസാനിക്കുന്നത് അല്ലെന്നും ഇതൊരു തുടര്‍ച്ചയുള്ള പ്രോസസ് ആണെന്നും എപ്പോഴും ഓര്‍മിക്കണം. നമ്മള്‍ നില്‍ക്കുന്ന പ്രസ്ഥാനത്തിന്റെ മഹത്വം മറക്കരുത്. ഇതില്‍ പ്രവര്‍ത്തിക്കുന്നവരുടെ കാഴ്ചപ്പാട് പരമാവധി വിശാലമാകണമെന്നും കുറിപ്പില്‍ പറയുന്നു.