ബാറിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവം..ആറ് പേർ പൊലീസ് പിടിയിൽ…

അങ്കമാലിയിൽ ബാറിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ ആറ് പേർ പൊലീസ് പിടിയിൽ. അങ്കമാലി കിടങ്ങൂർ സ്വദേശികളായ കിഴങ്ങൻപള്ളി വീട്ടിൽ ബിജേഷ് (ബിജു-37), മണാട്ട് വളപ്പിൽ വീട്ടിൽ വിഷ്ണു (33), തേറാട്ട് വീട്ടിൽ സന്ദീപ് (41), പവിഴപ്പൊങ്ങ് സ്വദേശികളായ പാലമറ്റം വീട്ടിൽ ഷിജോ ജോസ് (38), കിങ്ങിണിമറ്റം സുരേഷ് (തമ്പുരാട്ടി സുരേഷ്-43), കാലടി മറ്റൂർ പൊതിയക്കര വല്ലൂരാൻ വീട്ടിൽ ആഷിഖ് പൗലോസ് (25) എന്നിവരെയാണ് അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകം അടക്കം നിരവധി കേസുകളിൽ ഉൾപ്പെട്ടവരാണ് പ്രതികൾ.

ഗുണ്ടാസംഘാംഗമായ കിടങ്ങൂർ സ്വദേശി ആഷിഖ് മനോഹരനാണ് (39) കൊല്ലപ്പെട്ടത്. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.ആഷിഖിനെ സുഹൃത്തായ ആഷിഖ് പൗലോസാണ് ബാറിലെത്തിച്ചത്.പ്രതികളിൽ ചിലരെ മർദ്ദിച്ചതുമായി ബന്ധപ്പെട്ടും ആഷിഖ് മനോഹരനെതിരെ കേസുകളുണ്ട്. ഈ മർദ്ദനത്തിന്‍റെ വൈരാഗ്യമാണ് വാക്കുതർക്കത്തിൽ തുടങ്ങി കൊലപാതകത്തിൽ കലാശിച്ചത്. ഒളിവിലായിരുന്ന പ്രതികളെ അങ്കമാലിയിലെ വിവിധ ഇടങ്ങളിൽ നിന്നാണ് പൊലീസ് പിടികൂടിയത്.

Related Articles

Back to top button