നേരം വെളുത്തപ്പോള്‍ കിണറിലെ വെള്ളത്തിന് പാല്‍ നിറം, ആശങ്ക..

ഒറ്റ രാത്രികൊണ്ട് കിണര്‍ വെള്ളം പൂര്‍ണമായും നിറം മാറി. അങ്ങാടിപ്പുറം വൈലോങ്ങര ചെരക്കാപ്പറമ്പിലാണ് സംഭവം. വൈലോങ്ങര ചെരക്കാപറമ്പി ല്‍ പാതാരി അബ്ദുല്‍ അസീസിന്‍റെ വീട്ടുമുറ്റത്തെ കിണറിലാണ് വെള്ളത്തിന് നിറ വ്യത്യാസം ഉണ്ടായിരിക്കുന്നത്. കൗതുകവും ആശങ്കയുമുളവാക്കുന്നതാണ് കാഴ്ച. കഴിഞ്ഞ 32 വര്‍ഷമായി ഉപയോഗിക്കുന്ന കിണറ്റിലെ വെളളമാണ് പെട്ടെന്ന് വെള്ള നിറത്തിലേക്ക് മാറിയത്. കിണറ്റില്‍ വെള്ളത്തിന് പകരം പാലാണോ എന്നുപോലും കണ്ട പലര്‍ക്കും സംശയം തോന്നി. കാരണമറിയാന്‍ വെള്ളം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ് നാട്ടുകാര്‍. കഴിഞ്ഞ ദിവസം വരെ തെളിഞ്ഞ വെള്ളം കിട്ടിയ കിണറ്റില്‍ നിന്നും ഇപ്പോള്‍ കിട്ടുന്ന വെള്ളത്തിന്‍റെ നിറം വെള്ളയാണ്. പാല്‍ പോലെ വെള്ളത്തിന്‍റെ നിറം മാറിയതിന്‍റെ ആശങ്കയിലാണ് അതുമ്പംകുളത്തെ അബ്ദുല്‍ അസീസും കുടുംബവും

Related Articles

Back to top button