ആനന്ദ് ബിജെപിക്കാരനല്ല കോൺഗ്രസിനൊപ്പം നിൽക്കുന്ന ശിവസേനയിൽ ചേർന്നയാൾ…. എസ് സുരേഷ്..
ആനന്ദിന്റെ ആത്മഹത്യ ദുഃഖകരമെന്ന് BJP സംസ്ഥാന സെക്രട്ടറി എസ് സുരേഷ്. വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും ദു:ഖത്തിൽ പങ്കു ചേരുന്നു. രാഷ്ട്രീയ മുതലടുപ്പ് അവസാനിപ്പിക്കണം. ആനന്ദ് ബി ജെ പി ക്കാരനല്ല. ബി ജെ പി ഭാരവാഹിത്വമില്ല. സ്ഥാനാർഥി പട്ടികയിലില്ലാതിരുന്നയാൾ. രാഷ്ട്രീയ നേട്ടത്തിനായ് ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം.ആനന്ദ് ഒരു കാലത്തും പ്രവർത്തകനായിരുന്നിട്ടില്ല. ഉദ്ദവ് താക്കറെ ശിവസേനയിൽ ആണ് ആനന്ദ്. അതിന്റെ അംഗത്വം എടുത്തിരുന്നു. അങ്ങനെയൊരു യുവാവിന്റെ മരണം ബിജെപിക്ക് എതിരായ കുപ്രചരണത്തിന് ഉപയോഗിക്കുകയാണ്.കോൺഗ്രസിനൊപ്പം നിൽക്കുന്ന ശിവസേനയിൽ ചേർന്നയാളാണ് ആനന്ദ്. ഇത്തരമുള്ള വിവാദങ്ങളല്ല, വികസിത അനന്തപുരിയെകുറിച്ചാണ് BJP പറയുന്നത്. ഒന്നാം ഘട്ട സ്ഥാനാർഥി പട്ടികയിലടെതന്നെ BJP യ്ക്ക് മേൽക്കൈ ലഭിച്ചു. ഇതിന്റെ അങ്കലാപ്പിലാണ് മുരളീധരനും ശിവൻ കുട്ടിയും അധിക്ഷേപം നടത്തുന്നത്. രാജീവ് ചന്ദ്രശേഖർ അച്ഛന്റെ തണലിൽ വളർന്ന കിങ്ങിണികുട്ടനല്ല. രാജീവ് ചന്ദ്രശേഖറെ വിമർശിക്കാൻഇവർ 5 ജന്മം ജനിക്കണമെന്നും സുരേഷ് വ്യക്തമാക്കി.



