തിരഞ്ഞെടുപ്പ് ട്രസ്റ്റ് വഴി രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ചത് 3826 കോടി..കൂടുതൽ കിട്ടിയത് ഈ പാർട്ടിയ്ക്ക്

കഴിഞ്ഞ സാമ്പത്തിക വർഷം വിവിധ രാഷ്ട്രീയപ്പാർട്ടികൾക്ക് തിരഞ്ഞെടുപ്പ് ട്രസ്റ്റുകൾ മുഖേന ലഭിച്ചത് 3826.35 കോടി. ഇതിൽ 3157.65 കോടിയും ബിജെപിക്ക്( 82.52 ശതമാനം)ആണ്. കോൺഗ്രസിന് 298.78 കോടിയും തൃണമൂൽ കോൺഗ്രസിന് 102 കോടിയും ലഭിച്ചു. ആകെയുള്ള 20 ട്രസ്റ്റുകളിൽ 15 എണ്ണം വാർഷിക റിപ്പോർട്ട് സമർപ്പിച്ചെങ്കിലും സംഭാവന ലഭിച്ചതായി അറിയിച്ചത് 10 പാർട്ടികളാണ്.

പ്രുഡന്റ് തെരഞ്ഞെടുപ്പ് ട്രസ്റ്റാണ്(-2668.46 കോടി) ഏറ്റവും കൂടുതൽ സംഭാവന നൽകിയത് . അസോസിയേഷൻ ഓഫ് ഡമക്രാറ്റിക് റിഫോംസ് (എ.ഡി.ആർ.) റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കേരളത്തിൽനിന്ന് 50 കോടിയാണ് സംഭാവനയായി പാർട്ടികൾക്ക് ലഭിച്ചത്. സംസ്ഥാനങ്ങളിൽ മഹാരാഷ്ട്രയാണ് സംഭാവന നൽകിയതിൽ മുന്നിൽ-1225.43 കോടി. തെലങ്കാന-358.25 കോടി, ഹരിയാന-212.90 കോടി, പശ്ചിമ ബംഗാൾ-203.85 കോടി, ഗുജറാത്ത്-200.50 കോടി എന്നിങ്ങനെയാണ് കണക്കുകൾ.

Related Articles

Back to top button