പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അശ്ലീല ദൃശ്യം പ്രചരിപ്പിച്ചു…നിര്‍മാതാവിനും അമ്മയ്ക്കുമെതിരെ പോക്‌സോ കേസ്…

ബോളിവുഡ് നിര്‍മാതാവ് ഏക്ത കപൂറിനും അമ്മ ശോഭാ കപൂറിനും എതിരെ പോക്‌സോ കേസ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അശ്ലീല ദൃശ്യം പ്രചരിപ്പിച്ചതിന്റെ പേരിലാണ് കേസെടുത്തിരിക്കുന്നത്. മുംബൈ പൊലീസാണ് കേസെടുത്തിരിക്കുന്നത്. അഡല്‍റ്റ് കണ്ടന്റ് ഒടിടി പ്ലാറ്റ് ഫോമായ ആള്‍ട്ട് ബാലാജിയില്‍ സ്ട്രീം ചെയ്ത ഗന്ധി ബാത് എന്ന വെബ് സീരിസിലാണ് വിവാദ രംഗങ്ങളുള്ളത്. 2021ലാണ് കേസിനാസ്പദമായ സംഭവം. ഗന്ധി ബാത് എന്ന വെബ് സീരിസിലെ ആറാം സീസണിനെതിരേയാണ് പരാതി ഉയര്‍ന്നത്. 2021 ഫെബ്രുവരിയിലും 2021 ഏപ്രിലിലും സ്ട്രീം ചെയ്ത എപ്പിസോഡില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അശ്ലീല ദൃശ്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നാണ് പരാതി. നിലവില്‍ ഈ എപ്പിസോഡ് സ്ട്രീമിങ് ആപ്പില്‍ നിന്ന് നീക്കിയിട്ടുണ്ട്.

Related Articles

Back to top button