വിഴിഞ്ഞത്ത് വാഹനാപകടത്തിൽ വയോധികന് ദാരുണാന്ത്യം…. വാഹനം നിർത്താതെ പോയി
തിരുവനന്തപുരം: ഓട്ടോറിക്ഷയിടിച്ച് വയോധികൻ മരിച്ചു. വിഴിഞ്ഞം കോട്ടപ്പുറം കുഴിവിള പുരയിടത്തിൽ പീറ്റർ (84) ആണ് മരിച്ചത്. കോട്ടപ്പുറം സെൻ്റ് മേരീസ് സ്കൂളിന് സമീപത്ത് വെച്ചായിരുന്നു അപകടം. കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് നടന്ന് മടങ്ങുകയായിരുന്നു പീറ്റർ. ഈ സമയത്താണ് ഇതുവഴി വന്ന ഓട്ടോറിക്ഷ പീറ്ററെ ഇടിച്ചിട്ടത്. എന്നാൽ ഓട്ടോ നിർത്താതെ പോവുകയായിരുന്നു. തുടർന്ന് നാട്ടുകാർ എത്തി പീറ്ററെ എടുത്ത് ആശുപത്രിയിൽ എത്തിച്ചു.



