തൃശൂരിൽ കഴുത്തിൽ കയറുകൊണ്ട് കുരുക്കിട്ട് കിണറ്റിൽ ചാടി വയോധികൻ മരിച്ചു

വടക്കാഞ്ചേരി മാരാത്ത് കുന്നത്ത് കഴുത്തിൽ കയറുകൊണ്ട് കുരുക്കിട്ട് കിണറ്റിൽ ചാടി വയോധികൻ മരിച്ചു. മാരാത്ത് കുന്ന് ഉന്നതിയിലെ തൊട്ടേക്കാട്  73 വയസുളള ചന്ദ്രനാണ് ജീവനൊടുക്കിയത്. ഇന്ന് രാവിലെ 9:30 ഓടെയായിരുന്നു ദാരുണ സംഭവം. ഭാര്യയുടെ നിന്യാണത്തെ തുടർന്ന് ഉന്നതിയിലെ കൊച്ചു വീട്ടിൽ ഏകനായി താമസിച്ച് വരികയായിരുന്നു. ആദ്യകാലങ്ങളിൽ റെയിൽവേയുടെ മണ്ണ് കരാർ തൊഴിലാളിയായിരുന്നു ചന്ദ്രൻ. കയറിൽ കുരുക്കിട്ടശേഷമാണ് കിണറ്റിലേക്ക് ചാടിയത്. സംഭവത്തെ തുടര്‍ന്ന് ഫയർഫോഴ്‌സെത്തി മൃതദേഹം പുറത്തെടുത്തു. വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പോസ്റ്റ് മോർട്ടം നടപടികൾക്കായി തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മൃതദേഹം മാറ്റി.

Related Articles

Back to top button