സ്കൂൾകുട്ടികളുമായി പോയ ഓട്ടോറിക്ഷയും സ്വകാര്യ ബസും കൂട്ടിയിടിച്ചു…5 പേർക്ക്….

An autorickshaw carrying school children collided with a private bus... 5 people...

മലപ്പുറം മഞ്ചേരിയിൽ ഓട്ടോയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം.സ്കൂൾ കുട്ടികളുമായി പോകുകയായിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽപെട്ടത്. ഇന്ന് രാവിലെ 9:50 ഓടെ മഞ്ചേരി ചെരണിയിൽ വെച്ചാണ് അപകടമുണ്ടായത്. നാല് വിദ്യാർത്ഥികൾക്കും ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റു.

ആരുടേയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റ കുട്ടികളെ ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവറെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button