പഴയ നൂറ് രൂപ നോട്ട് നൽകി…കെഎസ്ആർടിസി ജീവനക്കാരനും യാത്രക്കാരനും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും…

കുത്താട്ടുകുളത്ത് കെഎസ്ആര്‍ടിസി ബസിൽ കയറിയ യാത്രക്കാരൻ പഴയ നൂറ് രൂപ നോട്ട് നൽകിയതിനെ ചൊല്ലി വാക്കേറ്റവും കയ്യാങ്കളിയും. തൃശ്ശൂരിൽ നിന്ന് കോട്ടയത്തേക്ക് പോകുന്ന ബസിലാണ് സംഭവം. മൂവാറ്റുപുഴയിൽ നിന്ന് കയറിയ യാത്രക്കാരനാണ് പഴകിയ നൂറുരൂപ നോട്ട് നൽകിയത്. അത് വാങ്ങി ടിക്കറ്റ് നൽകാൻ കണ്ടക്ടര്‍ വിസമ്മതിച്ചു. വാക്കുതര്‍ക്കത്തിനിടെ കെഎസ്ആര്‍ടിസി ജീവനക്കാരും മറ്റ് യാത്രക്കാരിൽ ചിലരും പഴകിയ നോട്ട് നൽകിയയാളെ ചോദ്യം ചെയ്തു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ, ആരാണ് യാത്രക്കാരനെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇദ്ദേഹം പരാതി നൽകിയതായി വിവരവുമില്ല. അതേസമയം യാത്രക്കാരനെ കയ്യേറ്റം ചെയ്തു എന്ന ആരോപണം കണ്ടക്ടര്‍ നിഷേധിച്ചു. അദ്ദേഹത്തെ വഴിയിൽ ഇറക്കി വിട്ടിട്ടില്ലെന്നും കണ്ടെക്ടര്‍ വിശദീകരിച്ചു.

Related Articles

Back to top button