പുന്നപ്രയിൽ സൈക്കിളിൽ കാർ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന 8 വയസുകാരൻ മരിച്ചു

അമ്പലപ്പുഴ: പുന്നപ്രയിൽ സൈക്കിളിൽ പോകുകയായിരുന്ന കുട്ടികളെ കാർ ഇടിച്ച സംഭവത്തിൽ പരിക്കേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 8 വയസുകാരൻ മരിച്ചു. നീർക്കുന്നം വെള്ളം തെങ്ങിൽ അബ്ദുൽ സലാമിൻ്റെ മകൻ സഹിൽ (8) ആണ് മരിച്ചത്.

വെള്ളിയാഴ്ച പുന്നപ്ര തെക്കു പഞ്ചായത്ത് മാർക്കറ്റിന് തെക്കുഭാഗത്തായിരുന്നു അപകടം. സൈക്കിളിൽ പോകുകയായിരുന്ന പുന്നപ്ര പഞ്ചായത്ത് ഏഴാം വാർഡ് മങ്ങാട് പള്ളിക്കു സമീപം എം.എസ്.മൻസിലിൽ സിയാദിൻ്റെ മകൾ ഐഷ (17) ബന്ധു സഹിൽ (8) എന്നിവർക്കാണ് പരിക്കേറ്റിരുന്നത്. വടക്കുനിന്നും തെക്കു ഭാഗത്തേക്ക് പോയ കാർ കുട്ടികൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ കുട്ടികളെ നാട്ടുകാർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഹിലിനെ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ശനിയാഴ്ച പുലർച്ചെ മരണം സംഭവിച്ചു.

Related Articles

Back to top button