പാലിന് വില കുറച്ച് അമൂൽ.. പുതുക്കിയ വില ഇങ്ങനെ….

ഗുജറാത്ത് കോർപറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷന് കീഴിലുള്ള അമൂൽ അവരുടെ പാൽ വില കുറച്ചു. രാജ്യത്താകമാനം ലിറ്ററിന് ഒരു രൂപയാണ് കുറച്ചത്. ഒരു ലിറ്റർ പാക്കുകളുടെ വിലയിൽ ഒരു രൂപ കുറഞ്ഞതായി ഗുജറാത്ത് കോർപറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ എംഡി ജയൻ മേത്ത അറിയിച്ചു. ഒരു ലിറ്റർ പാക്കറ്റ് പാൽ വാങ്ങുന്ന ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് അമൂലിൻ്റെ നടപടി. ഇന്ന് മുതലാണ് നിരക്ക് കുറവ് പ്രാബല്യത്തിൽ വന്നത്.

പ്രീമിയം പാലായ അമൂൽ ഗോൾഡ് മിൽക്ക് പാക്കറ്റിന് 66 രൂപയാണ്. ഇത് 65 ആയി കുറഞ്ഞു. അമൂൽ ടാസയ്ക്ക് 54ൽനിന്ന് 53 രൂപ ആയി. അമൂൽ ടീ സ്പെഷ്യലിൻ്റെ പുതിയ വില 61 രൂപയാണ്. കഴിഞ്ഞ വർഷം ജൂണിൽ പാൽ ലിറ്ററിന് രണ്ടു രൂപ അമൂൽ വർധിപ്പിച്ചിരുന്നു. 2023 ഫെബ്രുവരിയിലും അമൂൽ പാൽ വില വർധിപ്പിച്ചിരുന്നു.

Related Articles

Back to top button