ഈ തരം താണ പിആര്‍ കളികള്‍ നിര്‍ത്തൂ.. പണം വേണമെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല.. അമൃത സുരേഷ്….
amritha suresh against actor bala
ബാലയ്‌ക്കെതിരെ പരാതി നല്‍കിയതിന് പിന്നാലെ തനിക്കെതിരെ സൈബര്‍ ആക്രമണമാണ് നടക്കുന്നതെന്നും പിആര്‍ വര്‍ക്കിലൂടെ നടക്കുന്ന ഇത്തരം പ്രവര്‍ത്തികള്‍ നിര്‍ത്തണമെന്നും ആവശ്യപ്പെട്ട് അമൃത സുരേഷ്. താന്‍ പണം ആവശ്യപ്പെടുന്നു എന്ന രീതിയിലാണ് പ്രചരണം നടക്കുന്നതെന്നും ഇത് തന്റെ പരാതിയെയും യഥാര്‍ത്ഥ്യത്തെയും വളച്ചൊടിക്കലാണെന്നും അമൃത സുരേഷ് ഫേസ്ബുക്കില്‍ പങ്കുവെച്ച് കുറിപ്പില്‍ പറയുന്നു.
‘വേണ്ടാത്ത ആളുടെ പൈസയും വേണ്ടാന്ന് വെക്കുന്നതല്ലേ നല്ലത്’ എന്ന വാചകവുമായി വിവിധ പേജുകളില്‍ വന്നിട്ടുള്ള സമാനമായ പോസ്റ്റുകളുടെ സ്‌ക്രീന്‍ഷോട്ടും അമൃത പങ്കുവെച്ചിട്ടുണ്ട്. വ്യാജമായ വിവരങ്ങള്‍ പങ്കുവെച്ചുകൊണ്ട് തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നത് ആരാണെന്ന് അറിയാമെന്നും ഇത് ഉടന്‍ അവസാനിപ്പിച്ചില്ലെങ്കില്‍ നിയമനടപടി നേരിടേണ്ടി വരുമെന്നും അമൃത സുരേഷ് പറയുന്നു. വ്യാജ ആരോപണങ്ങളുമായി നടക്കുന്ന സൈബര്‍ ആക്രമണത്തെ കുറിച്ച് കേരള പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ടെന്നും ഇവര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് നടന്‍ ബാലയ്ക്കെതിരെ അമൃത സുരേഷിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തത്. കോടതി രേഖകളില്‍ കൃത്രിമം കാണിച്ചെന്നാണ് പരാതി. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. വിവാഹമോചന കരാറിലെ കോംപ്രമൈസ് എഗ്രിമെന്റില്‍ കൃത്രിമം കാണിച്ചെന്നും അമൃതയുടെ ഒപ്പ് വ്യാജമായി ഇട്ടെന്നും പരാതിയില്‍ പറയുന്നു.