പൈലറ്റ് വാഹനത്തിലിടിച്ചു… അമൃതാനന്ദമയി സഞ്ചരിച്ചിരുന്ന കാരവൻ അപകടത്തിൽപ്പെട്ടു…

മാതാ അമൃതാനന്ദമയി സഞ്ചരിച്ചിരുന്ന കാരവന്‍ വെഞ്ഞാറമൂട് തൈക്കാട് ജങ്ഷനില്‍വെച്ച് പൈലറ്റ് വാഹനത്തിലിടിച്ചു തകരാറിലായി. ശനിയാഴ്ച രാത്രി എട്ടോടെ എറണാകുളത്തുനിന്ന് കന്യാകുമാരിയിലേക്കുള്ള യാത്രാമധ്യേയായിരുന്നു അപകടം. കാരവന്‍, മുന്നിലൂടെ പോയ പൈലറ്റ് വാഹനത്തിലിടിച്ച് മുന്‍വശത്തെ ഗ്ലാസില്‍ പൊട്ടല്‍ വീണു. തുടര്‍ന്ന് വാഹനം ഓടിക്കാന്‍ കഴിയാതെ റോഡില്‍ നിര്‍ത്തുകയായിരുന്നു. മാതാ അമൃതാനന്ദമയി മറ്റൊരു അകമ്പടിവാഹനത്തില്‍ യാത്ര തുടര്‍ന്നു. സംഭവത്തെത്തുടര്‍ന്ന് അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

Related Articles

Back to top button