കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം..ഇത്തവണ ലക്ഷണങ്ങൾ പ്രകടമായത് 3 മാസം പ്രായമുള്ള കുഞ്ഞിനും യുവാവിനും…
കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം എന്ന് സംശയം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളവരാണ് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരിക്കുന്നത്. ഇവരുടെ രക്തവും സ്രവവും പരിശോധനക്ക് അയച്ചിരിക്കുകയാണ്. ഓമശേരി സ്വദേശി ആയ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും അന്നശേരി സ്വദേശി ആയ യുവാവിനും ആണ് രോഗം സംശയിക്കുന്നത്. 3 മാസം പ്രായം ഉള്ള കുഞ്ഞിനും രോഗ ലക്ഷണമുള്ളതിൽ ആരോഗ്യ വകുപ്പ് ജീവനക്കാർക്ക് ആശങ്കയുണ്ട്. ജില്ലയിൽ ഇത്തരം രോഗലക്ഷണങ്ങള്‍ കുറച്ചു ദിവസങ്ങളായി കണ്ടുവരുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു. അതേ സമയം രോഗത്തിന്‍റെ ഉറവിടം കണ്ടെത്തുന്നതിൽ സങ്കീര്‍ണതയുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു. മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് രോഗലക്ഷണം കണ്ടതിൽ കൂടുതൽ പരിശോധനകള്‍ നടത്തണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. പരിശോധന ഫലം വന്നതിന് ശേഷം മറ്റ് നടപടികളിലേക്ക് കടക്കും.



