വേനലിൽ ജാഗ്രത വേണം, വീണ്ടും അമീബിക് മസ്തിഷ്‌കജ്വര ഭീഷണി; മൂന്ന് മാസത്തിനിടെ 72 പേർക്ക് രോഗബാധ

കേരളത്തിൽ വേനൽ ശക്തമാകുന്നതിനൊപ്പം അപകടകരമായ ഒരു ആരോഗ്യ ഭീഷണിയും ഉയരുകയാണ്. മലിനമായ ജലാശയങ്ങളിൽ നിന്നുള്ള അമീബിക് മസ്തിഷ്‌കജ്വരം സംസ്ഥാനത്ത് ആശങ്കയുണർത്തുന്നു.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് സംസ്ഥാനത്ത് 14 പേർ മരണപ്പെട്ടതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതേ കാലയളവിൽ 72 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. വേനൽക്കാലത്ത് ജലാശയങ്ങൾ മലിനമാകുന്നതാണ് രോഗവ്യാപനത്തിന് പ്രധാന കാരണം എന്നാണ് അധികൃതരുടെ വിലയിരുത്തൽ.

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവർക്കും, സുരക്ഷിതമല്ലാത്ത ഇടങ്ങളിൽ നീന്തുന്നവർക്കും രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. തിരുവനന്തപുരം, മലപ്പുറം, കൊല്ലം, വയനാട്, ഇടുക്കി ജില്ലകളിലാണ് പ്രധാനമായും കേസുകൾ കണ്ടെത്തിയത്.

വേനൽക്കാലത്ത് ജലാശയങ്ങളിൽ കുളിക്കുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. ശുചിത്വമില്ലാത്ത വെള്ളത്തിൽ നിന്നും അകലം പാലിക്കുകയും സുരക്ഷിതമായ രീതികൾ പിന്തുടരുകയും ചെയ്യുന്നത് രോഗബാധ ഒഴിവാക്കാൻ നിർണായകമാണെന്ന് അധികൃതർ വ്യക്തമാക്കി.

Related Articles

Back to top button