കെമിക്കൽ ഫാക്ടറിയിൽ അമോണിയ ചോർച്ച; നിരവധി പേർക്ക് ദേഹാസ്വാസ്ഥ്യം….
ammonia leak at chemical factory in kota
കോട്ടയിൽ കെമിക്കൽ ഫാക്ടറിയിൽ നിന്നും ചോർന്ന അമോണിയ വാതകം ശ്വസിച്ച നിരവധി പേർ ആശുപത്രിയിൽ. സിംലിയയിലെ ചമ്പൽ ഫെർട്ടിലൈസർ ആൻഡ് കെമിക്കൽ എന്ന ഫാക്ടറിയിലാണ് ചോർച്ച ഉണ്ടായത്. ഫാക്ടറിക്ക് അടുത്ത് സ്ഥിതി ചെയ്യുന്ന സ്കൂളിലെ വിദ്യാർത്ഥികൾ അടക്കം നിരവധി പേരെ ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. ചോർച്ച സംബന്ധിച്ച വിവരങ്ങൾ അധികൃതർ പുറത്തു വിട്ടിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.