111-ാം വയസിലും വോട്ട് ചെയ്ത് തൃശൂരിന്റെ ‘അമ്മ മുത്തശ്ശി’…

തൃശൂര്‍ ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടര്‍ ആയ ജാനകി ഇക്കുറിയും പതിവുതെറ്റിച്ചില്ല. 111-ാം വയസിലും ജനാധിപത്യത്തിന്റെ ഉത്സവമായ തെരഞ്ഞെടുപ്പിന്റെ ഭാഗമാകാന്‍ ആവേശത്തോടെ വോട്ട് ചെയ്യാന്‍ എത്തി. പുത്തൂര്‍ പഞ്ചായത്തിലെ, ചോച്ചേരിക്കുന്ന് വാര്‍ഡ് 12 ലെ വോട്ടറാണ് ജാനകി.

അഞ്ചു തലമുറയെ കണ്ട ഈ മുത്തശ്ശി ഒരു വോട്ടും ഇതുവരെയും നഷ്ടപ്പെടുത്തിയിട്ടില്ലെന്ന് കുടുംബം പറയുന്നു. വോട്ടു ചെയ്തു തുടങ്ങിയ കാലം മുതല്‍ ഇന്ന് വരെയും അമ്മ എത്താതിരുന്നിട്ടില്ലെന്ന് മക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. കേള്‍വി ശക്തി കുറവാണെങ്കിലും അപാരമായ ഓര്‍മ്മ ശക്തിയുണ്ട് മുത്തശ്ശിക്ക്.

ഓരോ കാലഘട്ടത്തിലേയും വോട്ടിങ് അനുഭവങ്ങള്‍ ഇവര്‍ ഓര്‍ത്ത് വയ്ക്കുന്നു. ഏഴു മക്കളുള്ള മുത്തശ്ശിയുടെ നാലു മക്കളാണ് ഇപ്പോള്‍ ഉള്ളത്. ഇടതുപക്ഷ കുടുംബമാണ് തങ്ങളുടേതെന്നാണ് മക്കളുടെ അവകാശവാദം. ഏതാനും ദിവസം മുന്‍പ് മന്ത്രി കെ രാജന്‍ എത്തി മുത്തശ്ശിയെ ആദരിച്ചിരുന്നു.

Related Articles

Back to top button