‘കെ സുരേന്ദ്രൻ അധ്യക്ഷനായ ശേഷം ബിജെപിയിൽ വലിയ വളർച്ച’.. സുരേന്ദ്രന് വേണ്ടി കയ്യടിക്കാൻ പ്രവർത്തകരോട് ആവശ്യപ്പെട്ട് അമിത് ഷാ…

ബിജെപിയിൽ ആഭ്യന്തര കലാപം തുടരുന്നതിനിടെ കെ സുരേന്ദ്രനെ അഭിനന്ദിച്ച് അമിത് ഷാ. കേരള ബിജെപിയുടെ വളർച്ചയിൽ കെ സുരേന്ദ്രൻ വഹിച്ച പങ്ക് എടുത്തു പറയേണ്ടതാണെന്ന് പുത്തരിക്കണ്ടത്തെ പൊതുസമ്മേളനത്തിൽ പങ്കെടുത്ത് അമിത് ഷാ പറഞ്ഞു. കെ സുരേന്ദ്രന് വേണ്ടി കയ്യടിക്കാൻ അമിത് ഷാ പ്രവർത്തകരോട് ആവശ്യപ്പെട്ടു.

കെ സുരേന്ദ്രൻ അധ്യക്ഷനായ ശേഷം പാർട്ടി വലിയ വളർച്ച കൈവരിച്ചുവെന്നും അമിത് ഷാ വ്യക്തമാക്കി. വി മുരളീധരൻ പക്ഷത്തെ ഭാരവാഹി പട്ടികയിൽ വെട്ടി നിരത്തിയ വിവാദത്തിനിടെയാണ് അമിത് ഷായുടെ അഭിനന്ദനം. വീഡിയൊ റീലുകളാക്കി മുരളീധര – സുരേന്ദ്ര വിഭാഗം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു

Related Articles

Back to top button