ഇന്ത്യക്ക് 25 % തീരുവ ചുമത്തി അമേരിക്ക.. ഓഗസ്റ്റ് മുതൽ പ്രാബല്യത്തിൽ.. ഇന്ത്യക്ക് പിഴ… ദേശീയ താല്പര്യം സംരക്ഷിക്കുമെന്ന് ഇന്ത്യ….

ഇന്ത്യയ്ക്ക് മേൽ 25% തീരുവ ചുമത്തി അമേരിക്ക. ഓഗസ്റ്റ് ഒന്ന് മുതല്‍ തീരുവ പ്രാബല്യത്തില്‍. സൈനിക ആവശ്യത്തിന് ഇന്ത്യ റഷ്യയേയും ചൈനയേയും ആശ്രയിക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണൾഡ് ട്രംപ് വ്യക്തമാക്കി. ഊർജ ആവശ്യത്തിനായി ഇന്ത്യ റഷ്യയേയും ചൈനയേയും ആശ്രയിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. റഷ്യയില്‍ നിന്ന് ആയുധം വാങ്ങിയതിന് 10 ശതമാനം പിഴയും നല്‍കണം.“ഇന്ത്യ നമ്മുടെ സുഹൃത്താണെങ്കിലും അവരുടെ താരിഫ് വളരെ ഉയർന്നതാണ്. വർഷങ്ങളായി നമ്മൾ അവരുമായി വളരെ കുറച്ച് ഇടപാടുകൾ മാത്രമേ നടത്തിയിട്ടുള്ളൂ. ലോകത്തിലെ ഏറ്റവും ഉയർന്ന തീരുവയ്ൽ ഒന്നാണ് ഇന്ത്യയുടേത് . കൂടാതെ മറ്റ് ഏതൊരു രാജ്യത്തേക്കാൾ കൂടുതൽ വ്യാപാര തടസ്സങ്ങൾ അവർക്കുണ്ട്,” എന്ന് ട്രംപ് എക്‌സ് പോസ്റ്റിൽ കുറിച്ചു. അതിനാൽ ഓഗസ്റ്റ് 1 മുതൽ ഇന്ത്യ 25% താരിഫും റഷ്യൻ ആയുധങ്ങളും എണ്ണയും ഉപയോഗിച്ചതിന് പിഴയും നൽകണേണ്ടി വരുമെന്ന് ട്രംപ് അറിയിച്ചു.

ട്രൂത്ത് സോഷ്യലിലാണ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം. ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്കുള്ള ഇറുക്കുമതിക്കാണ് തീരുവ ബാധകമാവുക. കേരളത്തില്‍ നിന്നുള്ള മത്സ്യക്കയറ്റുമതിയെ പുതിയ തീരുവ ദോഷകരമായി ബാധിക്കും. അമേരിക്കയുമായി പുതിയ വ്യാപാരക്കരാറുകള്‍ ഓഗസ്റ്റ് ഒന്നിന് മുന്‍പ് ഉണ്ടാക്കിയില്ലെങ്കില്‍ കൂടുതല്‍ തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. സമയപരിധിക്ക് രണ്ട് ദിവസം മുമ്പാണ് ട്രംപിന്റെ പുതിയ നീക്കം.

അതേസമയം ട്രംപിന്‍റെ മുന്നറിയിപ്പിൽ പ്രതികരണവുമായി ഇന്ത്യ. ട്രംപിന്റെ പ്രസ്താവന ശ്രദ്ധയിൽ പെട്ടു. അതിന്റെ പ്രത്യാഘാതങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണ് എന്ന് ഇന്ത്യ പ്രതികരിച്ചു.ദേശീയ താല്പര്യം സംരക്ഷിക്കാൻ എല്ലാ നടപടിയും സ്വീകരിക്കുമെന്ന്‌ സർക്കാർ വ്യക്തമാക്കി. കർഷകരുടെയും ചെറുകിട ഇടത്തരം വ്യവസായികളുടെയും ക്ഷേമത്തിനാണ് മുൻഗണനയെന്നും കേന്ദ്രം അറിയിച്ചു.

മാസങ്ങളായി ഇന്ത്യയും യുഎസും ന്യായവും സന്തുലിതവും പരസ്പര പ്രയോജനകരവുമായ ഒരു ഉഭയകക്ഷി വ്യാപാര കരാറിനായി ചർച്ചകൾ നടത്തുകയാണ്. കാരറിനായി ഇന്ത്യ പ്രതിജ്ഞാബദ്ധരാണ്. ട്രംപിൻ്റെ പ്രഖ്യാപനത്തിൻ്റെ പ്രത്യാഘാതം പഠിക്കുകയാണെന്നും ഇരുപക്ഷത്തിനും ഗുണകരമായ കരാറിനാണ് ശ്രമിക്കുന്നതെന്ന് കേന്ദ്രം വിശദീകരിച്ചു.

ട്രംപിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ വിദേശകാര്യമന്ത്രി എസ് ജയശങ്കറും വാണിജ്യമന്ത്രി പിയൂഷ് ഗോയലും ചർച്ച നടത്തി. ട്രംപിന്‍റെ പ്രഖ്യാപനം മന്ത്രിമാർ വിലയിരുത്തി. തുടർ നടപടികളിലേക്ക് കടക്കാനും തീരുമാനിച്ചിട്ടുണ്ട്.

Related Articles

Back to top button