നിർമാണത്തിലിരിക്കുന്ന പുതിയ ആറുവരിപ്പാതയിലെ ​ഗതാ​ഗതക്കുരുക്കിൽ ആംബുലൻസുകൾ കുടുങ്ങിയത് മണിക്കൂറുകളോളം… രണ്ട് രോഗികൾക്ക്…

ആംബുലന്‍സുകള്‍ ഗതാഗതക്കുരുക്കില്‍ പെട്ട് രണ്ട് രോഗികൾ മരിച്ചു. നിര്‍മാണത്തിലിരിക്കുന്ന പുതിയ ആറുവരിപ്പാതയില്‍ കാക്കഞ്ചേരി ഭാഗത്താണ് ആംബുലന്‍സുകള്‍ കുടുങ്ങിക്കിടന്നത്. ഇതേത്തുടര്‍ന്ന് രോഗികള്‍ക്ക് യഥാസമയം ചികിത്സ നല്‍കാനായില്ല. സുലൈഖ (54), ഷജില്‍കുമാര്‍ (49) എന്നിവരാണ് മരിച്ചത്. കോട്ടക്കല്‍ മിംസില്‍ നിന്ന് സുലൈഖയുമായി കോഴിക്കോട് ഇഖ്റ ആശുപത്രിയിലേക്ക് വന്ന ആംബുലന്‍സും ചേളാരി ഡിഎംഎസ് ആശുപത്രിയില്‍ നിന്ന് ഷജില്‍കുമാറുമായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് പോവുകയായിരുന്ന ആംബുലന്‍സുമാണ് ഗതാഗതക്കുരുക്കില്‍പ്പെട്ടത്. ഇരുവരെയും ഫറോക്ക് ചുങ്കം ക്രസന്റ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Related Articles

Back to top button