ഗതാഗതക്കുരുക്കിൽ ആംബുലൻസ് കുടുങ്ങി.. മൂന്നര വയസ്സുകാരന് ദാരുണാന്ത്യം…

ഗതാഗതക്കുരുക്കിൽ കുടുങ്ങി ആംബുലൻസ് വൈകിയതിനെതുടർന്ന് ആദിവാസി കുഞ്ഞ് മരിച്ചു. കണ്ണൂർ കൊട്ടിയൂരിലാണ് ചികിത്സ വൈകിയതിനെ തുടർന്ന് മൂന്നര വയസുകാരൻ മരിച്ചത്. കൊട്ടിയൂർ അമ്പായത്തോട് താഴെപാല്‍ച്ചുരം നഗറിലെ പ്രജോഷ്- ബിന്ദു ദമ്പതികളുടെ മകൻ പ്രജുൽ ആണ് മരിച്ചത്.

പനിയെ തുടർന്ന് 108 ആംബുലൻസ് വിളിച്ചെങ്കിലും ഗതാഗത കുരുക്കിൽ കുടുങ്ങുകയായിരുന്നു. മാനന്തവാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. രാവിലെ 11.45ഓടെയാണ് സംഭവം നടന്നത്.

Back to top button