ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതി; മൃതദേഹം അന്ത്യകർമങ്ങൾക്കായി വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസ് റോഡിലെ കുഴിയിൽ വീണ് കുലുങ്ങി, മസ്തിഷ്ക മരണം സംഭവിച്ച യുവതിക്ക് പുതുജീവൻ!

മസ്തിഷ്ക മരണം സംഭവിച്ചു എന്ന് പ്രഖ്യാപിച്ച ഒരു യുവതിക്ക് പുതുജീവൻ. യുപിയിലെ ബറേലിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ മരിച്ചുവെന്ന് പ്രഖ്യാപിച്ച യുവതിയാണ് ജീവിതത്തിലേക്ക് തിരിച്ച് എത്തിയത്. മസ്തിഷ്ക മരണം സംഭവിച്ച യുവതിയെ ഇനി രക്ഷപ്പെടാൻ സാധ്യതയില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയതോടെ വെൻ്റിലേറ്റർ നീക്കി വീട്ടിലേക്ക് മടക്കിക്കൊണ്ടുപോവുകയായിരുന്നു. ഇതിനിടെയാണ് ആ അത്ഭുതം സംഭവിച്ചത്.
മൃതദേഹം അന്ത്യകർമങ്ങൾക്കായി വീട്ടിലേക്ക് കൊണ്ടുപോകുന്ന ആംബുലൻസ് റോഡിലെ ഒരു കുഴിയിൽ ഇടിച്ചതിനെത്തുടർന്ന് ജീവിതത്തിന്റെ ലക്ഷണങ്ങൾ സ്ത്രീ കാണിക്കുകയായിരുന്നു. ഇത് ഉത്തർപ്രദേശിലെ പിലിഭിത്ത് ജില്ലയിൽ സംഭവവികാസങ്ങളിൽ നാടകീയമായ വഴിത്തിരിവുണ്ടാക്കി.
യുവതി ജീവിതത്തിലേക്ക് തിരികെ വരുന്നതിൻ്റെ സൂചന പ്രകടിപ്പിക്കുകയും യുവതി സ്വയം ശ്വാസമെടുക്കാൻ തുടങ്ങുകയുമായിരുന്നു. കൈകാലുകൾ അനക്കുകയും ചെയ്തു. ആദ്യം അമ്പരന്ന ബന്ധുക്കളും ആംബുലൻസ് ജീവനക്കാരും പിന്നാലെ യുവതിയെ തിരികെ ആശുപത്രിയിൽ എത്തിച്ചു. യുവതി ഇപ്പോൾ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സിൽ കഴിയിുന്നതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ബറേലിയിലെ സ്വകാര്യ ആശുപത്രിയിലാണ് യുവതി ചികിത്സയിൽ കഴിഞ്ഞിരുന്നതെന്നാണ് ലൈവ് മിൻ്റ് റിപ്പോർട്ട് ചെയ്യുന്നത്. യുവതിക്ക് മസ്തിഷ്ക മരണം സംഭവിച്ചതായും ഇനി ജീവിതത്തിലേക്ക് മടങ്ങിവരില്ലെന്നുമാണ് ഇവിടുത്തെ ഡോക്ടർമാർ ബന്ധുക്കളോട് പറഞ്ഞത്. യുവതി മരിച്ചെന്ന വിലയിരുത്തലിൽ മൃതദേഹം സംസ്കരിക്കാനായി കൊണ്ടുപോകുമ്പോഴാണ് റോഡിലെ കുഴി യുവതിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്.
അതീവ ഗുരുതരാവസ്ഥയിലായിരുന്നിട്ടും യുവതി ജീവിതത്തിലേക്ക് മടങ്ങിവന്നത് അദ്ഭുതമായിട്ടാണ് കുടുംബാംഗങ്ങൾ കാണുന്നത്. റോഡിലെ കുഴിയിൽ വീണുണ്ടായ ആഘാതത്തിൽ യുവതിയുടെ ശരീരത്തിലുണ്ടായ എന്ത് മാറ്റമാണ് ചലനശേഷി തിരികെ നൽകിയതെന്ന് ഡോക്ടർമാർ പരിശോധിച്ചുവരികയാണ്.
കുടുംബം സംഭവത്തെ ഒരു അത്ഭുതമായി കണക്കാക്കുന്നുണ്ടെങ്കിലും, മെഡിക്കൽ സംഘത്തിന്റെ ശ്രമങ്ങളും രോഗനിർണയവും നഗരത്തിലുടനീളം വ്യാപകമായ പ്രശംസ നേടിയിട്ടുണ്ട്.



