അമ്പലപ്പുഴ-ആലപ്പുഴ പാത ഇരട്ടിപ്പിക്കൽ; 324.16 കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റിന് റെയിൽവെയുടെ അംഗീകാരം

അമ്പലപ്പുഴ – ആലപ്പുഴ പാത ഇരട്ടിപ്പിക്കലിന് പുതുക്കിയ എസ്റ്റിമേറ്റിന് റെയിൽവേ അംഗീകാരം നൽകിയെന്ന് കെ.സി.വേണുഗോപാൽ എം.പി അറിയിച്ചു. 324.16 കോടി രൂപയുടെ എസ്റ്റിമേറ്റിനാണ് റെയിൽവേ ബോർഡ് അംഗീകാരം നൽകിയത്. ആലപ്പുഴ മുതൽ അമ്പലപ്പുഴ വരെയുള്ള 12. 66 കിലോമീറ്റർ ദൂരമാണ് ഇത് അനുസരിച്ച് ആദ്യഘട്ടത്തിൽ ഇരട്ടിപ്പിക്കുക. പദ്ധതിക്ക് അംഗീകാരം നൽകിയതിൻറെ അന്തിമ ഉത്തരവ് ഉടൻ റെയിൽവേ പുറത്തിറക്കുമെന്നും എംപി അറിയിച്ചു.
10 വർഷമായി മുടങ്ങിക്കിടന്ന അമ്പലപ്പുഴ – ആലപ്പുഴ തീരദേശ പാത ഇരട്ടിപ്പിക്കലിന് പുതുക്കിയ 324.16 കോടി രൂപയുടെ എസ്റ്റിമേറ്റിന് റെയിൽവേ അംഗീകാരം നൽകിയെന്ന സന്തോഷകരമായ വാർത്തയാണ് പ്രിയപ്പെട്ടവരുമായി പങ്കുവെയ്ക്കാനുള്ളത്. ആലപ്പുഴ മുതൽ അമ്പലപ്പുഴ വരെയുള്ള 12.66 കിലോമീറ്റർ ദൂരമാണ് ഇതനുസരിച്ച് ആദ്യഘട്ടത്തിൽ ഇരട്ടിപ്പിക്കുക. പദ്ധതിക്ക് അംഗീകാരം നൽകിയതിൻറെ അന്തിമ ഉത്തരവ് ഉടൻ റെയിൽവേ പുറത്തിറക്കും. രണ്ടാം റീച്ചായി മാരാരിക്കുളം – തുറവൂർ പാത ഇരട്ടിപ്പിക്കലിൻറെ പുതുക്കിയ എസ്റ്റിമേറ്റ് ബോർഡിൻറെ അംഗീകാരത്തിനായി സമർപ്പിക്കും.


